മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെ പൊലിസ് അതിക്രമം
മലപ്പുറം: യു.പിയില്‍ പ്രവാചകനിന്ദക്കെതിരേ പ്രതികരിച്ചതിന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീന് ഫാത്തിമയുടെ വീട് യോഗി പൊലിസ് തകര്‍ത്തില്‍ പ്രതിഷേധിച്ച് ബുള്‍ഡോസര്‍ രാജിലൂടെ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന മുദ്രവാക്യം ഉയര്‍ത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയപാത ഉപരോധത്തിന് നേരെ പൊലിസിന്റെ അതിക്രമം.
ലാത്തിച്ചാര്‍ജില്‍ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ആയിഷ റെന്ന, മലപ്പുറം ജില്ലാ പ്രസിഡന്റ് ജസീം സുല്‍ത്താന്‍, വൈസ് പ്രസിഡന്റ് ഹാദി ഹസന്, മാഹിര്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്രറ്റേണിറ്റി നേതാക്കളായ ബാസിത് താനൂര്‍, മിസ്അബ് കോട്ടക്കല്‍, റബീഹ്, മുഅ്മിന്,ശുഹൈബ്, ഹസനുല്‍ ബന്ന, അബ്ദുല്‍ സലാം,സഹല്‍ ഉമ്മത്തൂര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഫ്രറ്റേണിറ്റിയുടെ സമരത്തിന് നേരെയുള്ള പൊലിസ് നരനായാട്ടിലും 12 നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാത്രി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."