HOME
DETAILS
MAL
മുഖ്യമന്ത്രി നാളെ കണ്ണൂരില്‍; സുരക്ഷയ്ക്കായി ഗതാഗത നിയന്ത്രണം
backup
June 12 2022 | 16:06 PM
കണ്ണൂര്‍: നാളെ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. തളിപ്പറമ്പ് മുതല്‍ പൊക്കുണ്ട് വരെയാണ് വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ 12 വരെയാണ് ഗാതഗത നിയന്ത്രണം.
ആംബുലന്‍സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഇന്നലെ മലപ്പുറത്തും കോഴിക്കോട്ടും മുഖ്യമന്ത്രിക്കെതിരേ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പലയിടത്തും യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കണ്ണൂരിലും കനത്ത സുരക്ഷയൊരുക്കാന്‍ നിയമപാലകര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."