സഹോദരനൊപ്പം നടന്നുപോകവേ ടിപ്പര്‍ലോറി ഇടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം
കുറ്റ്യാടി: സഹോദരനൊപ്പം നടന്നു പോകവേ ടിപ്പര്‍ലോറി ഇടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം. വടയം ചുണ്ടേമ്മല്‍ അസ്ലം-ഉമൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്‌നാന്‍ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30തോടെ കുറ്റ്യാടി-ആയഞ്ചേരി റോഡില്‍ വടയം ടൗണില്‍ വച്ചാണ് അപകടം.
പഴയ വീട്ടില്‍നിന്ന് നിലവില്‍ താമസിക്കുന്ന 800 മീറ്റര്‍ അകലെയുള്ള ടൗണിലെ ഫ്‌ളാറ്റിലേക്ക് ജ്യേഷ്ഠന്‍ മുഹമ്മദ് അദ്‌നാനൊപ്പം ഓട്ടോയിലാണ് പോയത്. ഓട്ടോയിറങ്ങി ഫ്‌ളാറ്റിലേക്ക് നടക്കവേ കുറ്റ്യാടിയില്‍നിന്ന് ആയഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ അഫ്‌നാനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അഫ്‌നാനെ കുറ്റ്യാടി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അതേസമയം, റോഡ് മുറിച്ചുകടക്കവേയാണ് അപടകമുണ്ടായതെന്നും ടിപ്പര്‍ കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങിയതായും പറയപ്പെടുന്നു. നിട്ടൂര്‍ പൊയില്‍മുക്ക് ദാറുല്‍ഹുദ ഇസ്ലാമിക് സെന്റര്‍ മദ്‌റസയില്‍ രണ്ടാം ക്ലാസിലും വടയം സൗത്ത് എല്‍.പി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. പിതാവ് അസ്ലം ദുബൈയില്‍ കഫ്ത്തീരിയ ജീവനക്കാരനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."