കുവൈത്തില്‍ പ്രതിഷേധ പ്രകടത്തിന് നിയന്ത്രണം; അനുമതി തേടാതെ പ്രകടനം നടത്തിയാല്‍ പ്രവാസികളെ നാടുകടത്തും
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിഷേധ പ്രകടത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം. അനുമതി തേടാതെ പ്രതിഷേധ പ്രകടനം നടത്തിയാല്‍ പ്രവാസികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെ പ്രവാസികളും രാജ്യത്തെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
ഇന്ത്യയിലെ പ്രവാചകനിന്ദക്കെതിരേ ഫഹാഹീലില്‍ പ്രതിഷേധിച്ച ഈജിപ്ത് പൗരന്‍മാരെ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവരെ നാടുകടത്തുമെന്നാണ് വിവരം. ഇന്ത്യയില്‍ ബി.ജെ.പി നേതാക്കള്‍ പ്രവാചകനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരേ വിവിധ രാജ്യങ്ങളില്‍ കടുത്ത പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
പലയിടത്തും പ്രതിഷേധപ്രകടനങ്ങളും അരങ്ങേറി. അതേസമയം കുവൈത്തിലെ ഫഹാഹീലില്‍ ഇത്തരത്തില്‍ നടന്ന പ്രതിഷേധത്തിന് അധികൃതരുടെ അനുമതി വാങ്ങിയിരുന്നില്ല. ഇതാണ് നടപടിയെടുക്കാന്‍ കുവൈത്ത് അധികൃതരെ പ്രേരിപ്പിച്ചത്. അതേസമയം, അനുമതിയുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."