HOME
DETAILS

കെട്ടുകഥകൾ പൊളിഞ്ഞുവീഴും

  
backup
June 12 2022 | 19:06 PM

myths-will-fall-apart-2022

ഇ.പി ജയരാജൻ


സ്വർണക്കടത്ത്, റിവേഴ്‌സ് ഹവാല, ഈന്തപ്പഴ വിതരണം എന്നിങ്ങനെ ചില കേസുകളുടെ ചർച്ചകളാണ് 2020 ജൂലൈ മുതൽ ഇവിടെ സജീവമായിരുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ പ്രചാരണത്തെ പുറംതള്ളിയതോടെ അപ്രത്യക്ഷമായ ഈ കഥകൾ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കപ്പെട്ട, പാഴ്‌സൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഏകദേശം 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്നാണ് ഈ കേസുകളുടെ തുടക്കം. കേസിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തെഴുതുകയും ചെയ്തു. തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം നടത്തി. എൻ.ഐ.എ തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ് പിന്മാറി. കസ്റ്റംസ് ആകട്ടെ കുറ്റപത്രം നൽകുകയും ചെയ്തു. ഇ.ഡിയെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നീക്കങ്ങൾ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കഥകൾ രംഗപ്രവേശനം ചെയ്യുന്നത്.


സ്വർണക്കടത്ത് പ്രശ്‌നം കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച പ്രശ്‌നമായതുകൊണ്ട് ഇത് പൂർണമായും കേന്ദ്ര ഏജൻസികളുടെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അഭ്യർഥിച്ചത്. കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതൻ, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോൺ ചെയ്തു എന്ന പ്രചാരണം നടന്നത്. ഇപ്പോൾ കസ്റ്റംസിന്റെ കുറ്റപത്രത്തിൽ 'ഫോൺവിളി'യെക്കുറിച്ച് ഒരു പരാമർശവും ഇല്ല. അങ്ങനെ കത്തിനിന്ന ആരോപണം ആവിയായി പോയത് മാധ്യമങ്ങൾ അറിഞ്ഞില്ല.


കസ്റ്റംസ് അന്വേഷണം മുന്നോട്ടുപോകവെ ബി.ജെ.പിയോട് ചേർന്നുനിൽക്കുന്ന മാധ്യമപ്രവർത്തകനിലേക്ക് ആ അന്വേഷണം എത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതോടെ പുതിയ തിരക്കഥകൾ രൂപം കൊള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലം മാറ്റി. പുതിയ കഥകൾ പ്രചരിപ്പിക്കാനും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംവിധാനങ്ങൾ ഉയർന്നുവന്നു. ഇതിനിടയിൽ നിർണായകമായ വിവരങ്ങൾ ആരിൽ നിന്ന് ശേഖരിക്കേണ്ടിയിരുന്നോ, അവർ രാജ്യം വിട്ടുപോവുകയും ചെയ്തു. ഈ സാഹചര്യത്തിൽ അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് സൂചിപ്പിച്ച് സംസ്ഥാന സർക്കാർ 2020 ഡിസംബർ 15ന് കേന്ദ്ര സർക്കാരിന് വീണ്ടും കത്തയക്കുകയുണ്ടായി. ഇപ്പോഴും സ്വർണം ആരയച്ചു, ആരിലെത്തി എന്നതിന് ഉത്തരമായില്ല. അതു കണ്ടെത്താൻ മാധ്യമങ്ങൾക്ക് പോലും താൽപര്യമില്ല.


തിരുവനന്തപുരത്തെ യു.എ.ഇ കോൺസലേറ്റ്, അവരുടെ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും വിതരണം ചെയ്തെന്ന പുതിയ വിവാദവും ഉയർന്നുവന്നു. ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്നാണ് ചട്ടം. കസ്റ്റംസിന് നോട്ടിസ് നൽകി നികുതി പിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരിടപെടലിന്റെയും ആവശ്യമില്ല. ഇത് ചെയ്യാൻ അവർക്ക് എന്തെങ്കിലും തടസമുണ്ടെങ്കിൽ കേന്ദ്ര വിദേശമന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഈന്തപ്പഴത്തിൽ സ്വർണക്കുരു എന്നിങ്ങനെ പ്രചാരണം തുടർന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം അതിന്റെ തുടർച്ചയായി ഉയർത്തി.


ഇതിനിടയിലാണ് മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നൽകിയ ലൈഫ് മിഷനെ അഴിമതിയുടെ കരിനിഴലിലാക്കാനുള്ള തന്ത്രവുമായി വിവാദക്കാർ എത്തുന്നത്. ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയം യു.എ.ഇ റെഡ് ക്രസന്റ് സൗജന്യമായി വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു. ഇതിനുവേണ്ടി അവർ തന്നെ കരാർ നൽകി പണം ചെലവഴിച്ചു. ഈ പണമിടപാടുകളിൽ ചില കോൺസലേറ്റ് ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങിയെന്ന ആരോപണം വന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോ എന്ന കാര്യം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണവും സംസ്ഥാന സർക്കാർ നടത്തി.


വിദേശത്തേക്ക് ഒരു കോൺസലേറ്റ് ഉദ്യോഗസ്ഥൻ കറൻസി കടത്തിയെന്ന ആരോപണം കസ്റ്റംസും ഇ.ഡിയും അന്വേഷിച്ചു. ഇതിലും സംസ്ഥാന സർക്കാരിനെ ബന്ധിപ്പിക്കുന്ന ഒന്നും ഇല്ലായിരുന്നു. അതറിയാമായിരുന്നിട്ടും യു.ഡി.എഫ് എം.എൽ.എ (വടക്കാഞ്ചേരിയുടെ അന്നത്തെ ജനപ്രതിനിധി) സി.ബി.ഐക്ക് പരാതി നൽകി. കേട്ടപാതി കേൾക്കാത്തപാതി സി.ബി.ഐ ഇതിൽ എഫ്.ഐ.ആർ ഇട്ടു. എഫ്.ഐ.ആറിനെതിരേ ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു; സ്റ്റേ ലഭിച്ചു. ഒടുവിൽ ഹൈക്കോടതി കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ഒരു തരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിധിയിൽ പറഞ്ഞു.


ഇതിനിടയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പേരുകൾ പറയാൻ തന്റെ മേൽ സമ്മർദമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റേതെന്ന് അവർ പിന്നീട് സമ്മതിച്ച വോയിസ് ക്ലിപ്പ് പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി പി.എം.എൽ.എ കോടതിക്ക് സി.ആർ.പി.സി 195 (30) വകുപ്പ് പ്രകാരം വിഷയം പരിശോധിക്കാമെന്ന് ഉത്തരവിട്ടുവെങ്കിലും ഇ.ഡി അതിനു തയാറായില്ല. അവർ സുപ്രിംകോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങി. എഫ്.ഐ.ആർ റദ്ദാക്കിയതിനെതിരേ ക്രൈംബ്രാഞ്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിട്ടുണ്ട്. ഇ.ഡിക്ക് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ആവശ്യപ്പെടാൻ തടസമില്ലെന്നിരിക്കെ എന്തുകൊണ്ട് അന്വേഷണം പാടില്ലെന്ന നിലപാട് സ്വീകരിക്കുന്നു? ഇത് വിവാദക്കാർ ചർച്ച ചെയ്യുന്നില്ല.
2020 ഡിസംബർ ആദ്യവാരം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടന്നുവരവെ കസ്റ്റംസ് സ്വപ്ന സുരേഷിന്റെ 164 സി.ആർ.പി.സി പ്രകാരമുള്ള മൊഴി രേഖപ്പെടുത്താൻ മുൻകൈയെടുത്തു. അതിൽ അവർ പറഞ്ഞതായുള്ള ചില കാര്യങ്ങൾ അന്നത്തെ കസ്റ്റംസ് കമ്മിഷണർ താൻ കക്ഷിയല്ലാത്ത കേസിൽ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറഞ്ഞു. എന്നാൽ ഇതിൽ ഒരു തെളിവും കണ്ടെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് കഴിഞ്ഞില്ല. ഇവ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
164 പ്രകാരം രഹസ്യമായി നൽകിയതെന്ന് പറയുന്ന മൊഴി മാധ്യമങ്ങളോട് വിളിച്ചുപറയുന്നു. തുടർന്ന് പുതിയ കഥകളും കഥാപാത്രങ്ങളും ഉയർന്നുവരുന്നു. വീണ്ടും പഴയ നാടകങ്ങൾ ആവർത്തിക്കുന്നു. ഇവ ഏറ്റുപിടിച്ച് കോൺഗ്രസും ബി.ജെ. പിയും കലാപവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നു.


തങ്ങളുടെ സമുന്നത നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇ.ഡി നോട്ടിസ് അയച്ചിട്ടും അതിന്റെ പേരിൽ ഒരു പ്രകടനവും കേരളത്തിൽ കോൺഗ്രസ് നടത്തിയില്ല. അവരാണിപ്പോൾ ബി.ജെ.പിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരേ ഇറങ്ങിയിരിക്കുന്നത്. തുടർച്ചയായി മൊഴികൾ മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്ന സ്വർണക്കടത്ത് പ്രതിയാണ് പ്രധാന താരം. സഹായിയാവട്ടെ മറ്റൊരു സ്വർണക്കടത്ത് പ്രതി. ഇവർക്ക് അഭയം നൽകിയതും തിരക്കഥ ഒരുക്കുന്നതും സംഘ്പരിവാറിന്റെ എൻ.ജി.ഒ. ചിത്രം വ്യക്തമായിട്ടും പുകമറ സൃഷ്ടിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്.

(എൽ.ഡി.എഫ് കൺവീനറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago