പണ്ട് രാഹുകാലം നോക്കിയാണ് ജനങ്ങള്‍ പുറത്തിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കി പുറത്തിറങ്ങണം:രമേശ് ചെന്നിത്തല
തിരുവനന്തപുരം: പണ്ട് രാഹുകാലം നോക്കിയായിരുന്നു ആളുകള്‍ പുറത്തിറങ്ങിയിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തേക്കിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയ്ക്ക് പ്രശ്നമല്ല. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നല്ല, ഇതുപോലെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകരുത്. മുഖ്യമന്ത്രി യാത്ര ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്‌കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നുവെന്നും രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം...
*മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരു*.
പൊതുജനങ്ങള്‍ക്ക് മാത്രമല്ല, പോലീസിനും, ജില്ലാ ഭരണകൂടത്തിനും, ഉദ്യോഗസ്ഥര്‍ക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേടി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കം കളഞ്ഞു രണ്ടും മൂന്നും ഷിഫ്റ്റ് ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിക്കില്ലാത്ത സുരക്ഷാ ചട്ടങ്ങളാണ് സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഭീരുവിനായി ഒരുക്കുന്നത്
മുഖ്യമന്ത്രിയെ ഉപദേശകര്‍ കുറേശ്ശെ ഹൊറര്‍ സിനിമകള്‍ കാണിക്കണം. അല്പം ധൈര്യം വെക്കട്ടെ. പലതരത്തിലുള്ള 'ഫോബിയ'കളുടെ പിടിയിലാണ് പിണറായി. പിണറായിയുടെ പേടിമാറാന്‍ ജനങ്ങള്‍ സര്‍വ്വമത പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണം, വഴിപാടുകള്‍ നടത്തണം, ജപിച്ച ഏലസ്സുകള്‍ നല്‍കുകയോ, ഓതിക്കുകയോ, കുര്‍ബ്ബാന അര്‍പ്പിക്കുകയോ ചെയ്യണം, പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം... അല്ലെങ്കില്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്തവിധം ജനജീവിതം ദുസ്സഹമാകും.
കാലാവസ്ഥ നോക്കിയും രാഹുകാലം നോക്കിയും ഒക്കെ പുറത്തിറങ്ങിയിരുന്ന ജനങ്ങള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ കൂടി നോക്കിയാണ് പുറത്തേക്കിറങ്ങുന്നത്.
അതുകൊണ്ട് പൊതുനിരത്തില്‍ പൊതുജനങ്ങള്‍ക്ക് സൈ്വര്യമായി ഇറങ്ങി നടക്കാനായി പിണറായിയുടെ പേടിമാറാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."