HOME
DETAILS
MAL
ശ്രീനഗര്‍, അഹമ്മദാബാദ് ലുലു മാള്‍: മോദിയെ സന്ദര്‍ശിച്ച് യൂസഫലി
backup
April 28 2023 | 15:04 PM
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറിലും ഗുജറാത്തിലെ അഹമ്മദാബാദിലും ലുലു ഗ്രൂപ് ആരംഭിക്കുന്ന ഷോപ്പിംഗ് മാള്‍ പദ്ധതികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ലുലു ഗ്രൂപ് ചെയര്മാന് എം.എ യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് പദ്ധതികളുടെ പുരോഗതി അറിയിച്ചത്. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിക്ക് യൂസഫലി ഈദ് ആശംസകള്‍ നേര്‍ന്നു.
വിവിധ സംസ്ഥാനങ്ങളിലെ ലുലു ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെപ്പറ്റിയും അദ്ദേഹം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന പദ്ധതിയുടെ പുരോഗതിയും യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."