ഇന്ധന വില വര്‍ധനക്കെതിരെ രാജ്യവ്യാപക പ്രതീകാത്മക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. വെള്ളിയാഴ്ചയാണ് കോണ്‍ഗ്രസിന്റെ പ്രതീകാത്മക പ്രതിഷേധം. മുംബൈ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ പശ്ചാത്തലത്തിലാണിത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുമ്പില്‍ ഒത്തുകൂടി പ്രകടനം നടത്തും.
രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരത്തേതന്നെ രംഗത്തെത്തിയിരുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ വലയുമ്പോള്‍ നികുതി നിരക്ക് കുറക്കണമെന്നായിരുന്നു ആവശ്യം.
ബുധനാഴ്ചയും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. മുംബൈയില്‍ 101.76 രൂപയാണ് പെട്രോള്‍ ലിറ്ററിന് വില. ഡീസലിന് 93.85 രൂപയും.
മെയ് നാലിന് ശേഷം 22ാമത്തെ തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ പെട്രോള്‍ വില 100 കടന്നിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ പ്രീമിയം പെട്രോളിന് വില 100 കടക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."