'സര്‍ക്കാര്‍ വേട്ടയാടുന്നു' ; ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടു. ഒ.രാജഗോപാല്‍, കുമ്മനം രാജശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവനിലെത്തിയത്.
മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് അട്ടിമറിക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കേസ് കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ബി.ജെ.പിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കൊടകര കേസില്‍ പൊലിസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ നന്നായി അന്വേഷിച്ചതാണ്. ഇപ്പോഴത്തെ അന്വേഷണം കെ.സുരേന്ദ്രനേയും, മകനേയും ലക്ഷ്യംവെച്ചാണ് നീങ്ങുന്നത്. പാര്‍ട്ടിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."