HOME
DETAILS

വൈകല്യങ്ങള്‍ക്കെതിരെ പോരാടി വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സഊദി യുവാവ് ഓര്‍മയായി

  
backup
August 22 2016 | 05:08 AM

%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%8b

ദമാം: ജന്മനാ രണ്ടു കൈകള്‍ക്കും കാലുകള്‍ക്കും ശേഷിയില്ലാതെ, വയറു കൊണ്ട് ഇഴഞ്ഞിഴഞ്ഞ് നടന്നുകൊണ്ട് തന്റെ വൈകല്യങ്ങള്‍ക്കെതിരെ പോരാടി വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ സഊദി യുവാവ് ഓര്‍മയായി. അസീര്‍ പ്രവിശ്യയിലെ സാറ ഉബൈദയിലെ 35 കാരനായ സഊദി പൗരന്‍ ത്വാരിഖ് അല്‍ വാദിഇയാണ് ഇച്ഛാ ശക്തിക്ക് മുന്നില്‍ തലയുയര്‍ത്തി വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കി അവസാനം വിധിക്കു മുന്നില്‍ കീഴടങ്ങി യാത്രയായത്.

തന്റെ ഇച്ഛാ ശക്തിക്ക് മുന്നില്‍ പൊരുതി വിജയം നേടിയ യുവാവ് മറ്റുള്ളവര്‍ക്ക് വിസ്മയമായിരുന്നു. ഖുര്‍ആന്‍ പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച യുവാവിനെ നാല് വർഷം മുന്‍പ് പിതാവ് പ്രദേശത്തെ ഒരു ഖുര്‍ആന്‍ മദ്രസയില്‍ ചേര്‍ത്തെങ്കിലും ശാരീരിക പ്രയാസം മൂലം പഠനം മുടങ്ങുകയും പിന്നീട് വീട്ടില്‍ വന്നു പഠിപ്പിക്കാന്‍ ഒരു അധ്യാപകനെ സംഘടിപ്പിക്കുകയും ചെയ്തു.

വീട്ടില്‍ അദ്ധ്യാപകന്‍ എത്തുമ്പോള്‍ വീട്ടിലെ തന്നെ തന്റെ മുറിയില്‍ നിന്നും പഠന റൂമിലേക്ക് ഏകദേശം 15 മിനുട്ട് വയറില്‍ ഇഴഞ്ഞിഴഞ്ഞെത്തിയായിരുന്നു താരിഖ് പഠനം നടത്തിയത്. കൈകള്‍ തീരെ ഇല്ലാത്തതിനാല്‍ ചുണ്ടും നാവും കൊണ്ട് പേജുകള്‍ മറിച്ചാണ് ഖുര്‍ആന്‍ പഠനം നടത്തിയിരുന്നത്. വൈകല്യങ്ങളില്‍ തളരാതെ ഇച്ഛാശക്തിയില്‍ ഖുര്‍ആന്‍ പഠിക്കുകയെന്ന ആഗ്രഹം സാധിച്ചെടുത്ത ത്വാരിഖിന്റെ കഥ നേരത്തെ നേരത്തെ അറബ് മാധ്യമങ്ങളോടൊപ്പം സുപ്രഭാതവും വന്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  a month ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  a month ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  a month ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  a month ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  a month ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  a month ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  a month ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago