HOME
DETAILS

കാലാവസ്ഥയേയും തോല്‍പിച്ച് അഭിലാഷിന്റെ ചരിത്രാഭിലാഷം

  
backup
April 29 2023 | 05:04 AM

abhilashs-historical-ambition-defeats-the

കാലാവസ്ഥയേയും തോല്‍പിച്ച് അഭിലാഷിന്റെ ചരിത്രാഭിലാഷം

ഫ്രാന്‍സ്: നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്ര മേഖലയിലെ മാറിമറിയുന്ന കാലാവസ്ഥയിലും അഭിലാഷ് മുന്നോട്ട് കുതിച്ചത് ചരിത്ര നേട്ടത്തിലേക്ക്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രമെഴുതിയിരിക്കുകയാണ് മലയാളി നാവികന്‍ അഭിലാഷ് ടോമി. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അഭിലാഷ് ടോമിയുടെ വഞ്ചി ബയാനത് ഫ്രഞ്ച് തീരത്തെത്തിയത്. രണ്ടാമനായാണ് അഭിലാഷ് മത്സരം ഫിനിഷ് ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. മാറിമറിയുന്ന കാലാവസ്ഥ ആയതിനാല്‍ അഭിലാഷ് എത്തുന്ന സമയം കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സംഘാടകരും.

ഒന്നാമതുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റന്‍ നോയിഷെയ്ഫര്‍ തീരമണഞ്ഞിരുന്നു. ഇന്ത്യന്‍ സമയം കഴിഞ്ഞ ദിവസം അര്‍ധ രാത്രിയാണ് ദക്ഷിണാഫ്രിക്കക്കാരിയുടെ വഞ്ചി മിനേഹാഹ തീരം തൊട്ടത്. ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയാണ് കിര്‍സ്റ്റന്‍. തീരം തൊട്ട നോയിഷെയ്ഫറിന് വമ്പിച്ച സ്വീകരണമാണ് സംഘാടകര്‍ നല്‍കിയത്. മൂന്നാമതുള്ള ഓസ്ട്രിയന്‍ നാവികന്‍ മൈക്കല്‍ ഗൂഗന്‍ബര്‍ഗര്‍ 1800 നോട്ടിക്കല്‍ മൈല്‍ (ഒരു നോട്ടിക്കല്‍ മൈല്‍ 1.8 കിലോമീറ്റര്‍) പിന്നിലാണ്.ഇന്ത്യയുടെയും യു.എ.ഇയുടെയും പതാക പാറിച്ചുകൊണ്ടാണ് ഇന്ന് അഭിലാഷ് ടോമി തീരമണിയുക. അബൂദബിയിലെ ബയാനത്ത് ഗ്രൂപ്പാണ് ടോമിയുടെ സ്‌പോണ്‍സര്‍. കോഴിക്കോട് സ്വദേശി കൗശിക് കൊടിത്തൊടികയുടെ ഉടമസ്ഥതയിലുള്ള ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും സഹസ്‌പോണ്‍സറാണ്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച പായ് വഞ്ചിയോട്ടമാണ് മഹാസമുദ്രങ്ങള്‍ താണ്ടി 235 ദിവസങ്ങള്‍ക്കു ശേഷം തീരമണിയുന്നത്. തുടക്കത്തില്‍ മത്സരരംഗത്ത് 16 പേരുണ്ടായിരുന്നു. കാലാവസ്ഥയെയും കാറ്റിനെയും അതിജീവിക്കാനാവാതെ 13 പേര്‍ പിന്‍വാങ്ങിയപ്പോള്‍ അവസാനം മത്സര രംഗത്തുണ്ടായത് മൂന്ന് പേര്‍ മാത്രം. നോയിഷെയ്ഫര്‍ തീരമണഞ്ഞെങ്കിലും ആദ്യം ഫിനിഷ് ചെയ്യുന്നയാള്‍ ജേതാവാകുമെന്നു വ്യവസ്ഥയില്ല. വഞ്ചി അനുവദനീയമായ സഞ്ചാരപാതയില്‍നിന്നു മാറിസഞ്ചരിക്കുകയോ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡീസല്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടോയെന്നതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ പ്രഖ്യാപിക്കുക.

ഗോള്‍ഡന്‍ ഗ്ലോബ് റേസ് ഒറ്റയ്ക്ക് ഒരിടത്തും നിര്‍ത്താതെ പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിവരികയെന്ന മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്. 1968ലാണ് ഇത് ആദ്യമായി സംഘടിപ്പിച്ചത്. ഇതിന്റെ ഓര്‍മയ്ക്കായി 2018ല്‍ മത്സരം പുനരാരംഭിച്ചു. ഇപ്പോഴിത് രണ്ടാം എഡിഷനില്‍ എത്തിനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago