മുംബൈയില്‍ മഴ കനത്തുപെയ്യുന്നു: പലയിടത്തും വെള്ളപ്പൊക്കം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
മുംബൈ: ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തുതന്നെ പെയ്യുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എം.ഡി.
റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറി തടസം നേരിട്ടതിനാല്‍ നിരവധി പ്രാദേശിക ട്രെയിനുകള്‍ റദ്ദാക്കി. നിരവധി യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങുകയും ചെയ്തു.
Mumbai | Commuters face trouble as local train services are affected due to monsoon rains
— ANI (@ANI) June 9, 2021
"The railway tracks are waterlogged, I have been waiting at Matunga Station for the past one hour," says a commuter pic.twitter.com/hHyqQEigyn
കുര്‍ളയില്‍ പല സ്ഥലങ്ങളിലും വെള്ളം കയറി. മിഥി നദി കര കവിഞ്ഞൊഴുകിയത് കൂടുതല്‍ ദുരിതമുണ്ടാക്കിയിരിക്കുകയാണ്.
#WATCH | Maharashtra: Due to heavy rainfall in Mumbai, Mithi river overflows and its water enters nearby localities in Kurla area
— ANI (@ANI) June 9, 2021
"The ground floor of our building is waterlogged. It happens every year," says a local pic.twitter.com/hLaiGrwe2Q
പന്‍വേല്‍ മേഖലയില്‍ പല സ്ഥലങ്ങളിലും ഒരാള്‍പൊക്കത്തില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ വെള്ളത്തിനടിയിലായി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായി നിലച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."