അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി: ജോൺ ബ്രിട്ടാസ് എംപിക്ക് നോട്ടീസ്
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ സംഭവത്തിൽ ജോൺ ബ്രിട്ടാസ് എംപിക്ക് നോട്ടീസ്. രാജ്യസഭ ചെയർമാൻ കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ആണ് ബ്രിട്ടാസിന് നോട്ടീസ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം ശവിരുദ്ധമെന്നാരോപിച്ച് ബിജെപി നൽകിയ പരാതിയിലാണ് നടപടിയുണ്ടായിരിക്കുന്നത്.
സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസിനെതിരെ കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് പി.സുധീർ നൽകിയ പരാതിയിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബി.ജെ.പി വോട്ട് ചെയ്താൽ മാത്രമേ നിങ്ങൾക്ക് രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഈ സംഭവത്തെ വിമർശിച്ചായിരുന്നു ബ്രിട്ടാസിന്റെ ലേഖനം.
അതേസമയം, വിഷയത്തിൽ ജോൺ ബ്രിട്ടാസ് പ്രതികരണവുമായി രംഗത്ത് വന്നു. മൗലികവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയർമാൻ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."