സുഡാനിൽ നിന്ന് ഇന്ത്യയിലെത്തിയ 117 പേർ ക്വാറന്റൈനില്‍; ഇന്ന് നാട്ടിലെത്തിയത് 26 മലയാളികൾ
ന്യൂഡൽഹി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്നും ഓപ്പറേഷന് കാവേരിയിലൂടെ ഇന്ത്യയിലെത്തിച്ച 117 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. മഞ്ഞപ്പനി വാക്സിന് എടുത്തിട്ടില്ലെന്ന കാരണത്താലാണ് ഇവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്. ഏഴ് ദിവസത്തിന് ശേഷം പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഇവരെ വിട്ടയക്കും. ഇതുവരെ 1191 പേരാണ് സുഡാനിൽ നിന്ന് നാട്ടിലെത്തിയത്.
ഓപ്പറേഷന് കാവേരി വഴി മൂവായിരത്തോളം ഇന്ത്യക്കാരെ സുഡാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനാണ് ശ്രമം. ഇതിൽ 1191 പേർ ഇതുവരെ നാട്ടിലെത്തി. ബാക്കി ആളുകളെ ഒഴിപ്പിക്കൽ വരും ദിവസങ്ങളിൽ തുടരും. ഇന്ന് നാട്ടിൽ എത്തിയവരിൽ 26 പേർ മലയാളികളാണ്. ഇതോടെ ആകെ 56 മലയാളികൾ നാട്ടിലെത്തി. ഇതിൽ 16 പേർ ക്വാറന്റൈനില്‍ ഉണ്ട്.
ബംഗളൂരുവിലും ഡല്‍ഹിയിലും എത്തിയ യാത്രക്കാര്‍ക്കാണ് യെല്ലോ ഫീവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്നത്. തുടര്‍ന്ന് അധികൃതര്‍ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."