HOME
DETAILS
MAL
പൊലീസ് സുരക്ഷ ഒന്നും വേണ്ട, പിണറായി വിജയന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷ നല്കാന് തീരുമാനിച്ചാല്‍ അതാവും ഏറ്റവും വലിയ സുരക്ഷ കൊടിയേരി ബാലകൃഷ്ണന്
backup
June 13 2022 | 18:06 PM
മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷ നല്കാന് തീരുമാനിച്ചാല്‍ അതാവും ഏറ്റവും വലിയ സുരക്ഷ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പൊലീസ് സുരക്ഷ ഒന്നും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കും. കലാപമുണ്ടാക്കി സംസ്ഥാനത്തിന്റെ അന്തരീക്ഷം മാറ്റാം എന്നാണ് തീരുമാനമെങ്കില്‍ അതിന് കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച നടപടിയെ തുടര്‍ന്നാണ് കൊടിയേരിയുടെ പ്രസ്ഥാവന . കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് പേര് പ്രതിഷേധിച്ചതോടെ പോലീസ് ബലമായി കീഴ്പ്പെടുത്തിയിരുന്നു. പ്രതിഷേധിക്കാന്‍ എഴുന്നേറ്റതോടെ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന് അടിച്ചിട്ടെന്നാണ് പ്രതിഷേധിക്കാനെത്തിയ ഫര്സീന് മജീദ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."