HOME
DETAILS
MAL
ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സഊദിയിൽ അന്തരിച്ചു
backup
April 29 2023 | 17:04 PM
റിയാദ്: ഉച്ചയുറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം സ്വദേശി സഊദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഉംലജിൽ അന്തരിച്ചു. മലപ്പുറം വാറങ്കോട് സ്വദേശി ഇടവഴിക്കൽ അബ്ദുൽ ജലീൽ (47) ആണ് മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
ദുബായിൽ ഗൾഫ് റോക്ക് എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായ അബ്ദുൽ ജലീൽ ജോലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സഊദിയിൽ എത്തിയത്.
പരേതനായ ഇടവഴിക്കൽ അബൂബക്കർ ആണ് പിതാവ്. മാതാവ് - ആയിഷക്കുട്ടി പട്ടർകടവൻ. ഭാര്യ - ഷമീന ഇറയത്ത്. മക്കൾ - ആയിഷ റിദ, റൈഹാൻ, റാജി ഫാത്തിമ. സഹോദരങ്ങൾ - ഖമറുദ്ദീൻ, ഫാത്തിമ സുഹ്റ, മുംതാസ്, ഹാജിറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."