HOME
DETAILS

കെഎസ്എഫ്ഇയില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്: മുഖ്യപ്രതി പിടിയിൽ

  
backup
April 29 2023 | 18:04 PM

niyas-ali-arrested-on-ksfe-fraud-case

മലപ്പുറം: കെഎസ്എഫ്ഇയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി നിയാസ് അലി പൊലിസ് പിടിയിൽ. വ്യാജ രേഖകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാണ് മഞ്ചേരി സ്വദേശിയായ നിയാസ് അലിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ നാലുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചില്‍ ചിട്ടിയില്‍ ചേര്‍ന്ന ശേഷം വ്യാജ രേഖകള്‍ സമര്‍പ്പിച്ച് കോടികള്‍ തട്ടിയെന്നായിരുന്നു കേസ്. റിട്ടയേഡ് തഹസില്‍ദാര്‍ പയ്യോളി അഭയം വീട്ടില്‍ കെ പ്രദീപ് കുമാര്‍, മലപ്പുറം കാളികാവ് ഉദിരംപൊയില്‍ കിഴക്കേതില്‍ ഷാജഹാന്‍, മൊറയൂര്‍ അരിമ്പ്ര കറുത്തേടത്ത് നാദിര്‍, വയനാട് സുല്‍ത്താന്‍ബത്തേരി പട്ടരുതൊടി മാട്ടാംതൊടുകയില്‍ ഹാരിസ് എന്നിവരാണ് നേരത്തെ പിടിയിലായത്.

വില്ലേജ് ഓഫീസുകളുടെ സീല്‍ നിര്‍മ്മിച്ച ശേഷം വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്ലാന്‍ എന്നിവ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. കട്ടിപ്പാറ വില്ലേജ് ഓഫീസറുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അയച്ചപ്പോഴാണ് വ്യാജ രേഖകളാണ് സമര്‍പ്പിച്ചതെന്ന് വ്യക്തമായത്.

കെഎസ്എഫ്ഇ അധികൃതര്‍ നടത്തിയ പരിശോധനിയിലാണ് കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്. ശേഷം 12 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. നിയാസ് അലിയാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയിരുന്നതെന്നും മറ്റുള്ളവര്‍ സഹായികളാണെന്നും പൊലിസ് പറഞ്ഞു. ആഡംബര ജീവിതം നയിക്കുന്നതിനാണ് തട്ടിപ്പ് നടത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago