HOME
DETAILS

ചുണ്ണാമ്പ് പുരണ്ടാൽ അട്ടയും നിലംപൊത്തും

  
backup
June 14 2022 | 02:06 AM

mm-hassan-writes-2022

എം.എം ഹസൻ

കേരളത്തെ പിടിച്ചുകുലുക്കിയ സ്വർണക്കടത്ത് കേസ് വീണ്ടും സജീവമായി ചർച്ചക്ക് വന്നിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യധാരണയുടെയും ബി.ജെ.പി-സി.പി.എം അന്തർധാരയുടെയും ഭാഗമായി കേന്ദ്ര അന്വേഷണ ഏജൻസികൾ യഥാർഥ കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തിയതെന്ന യു.ഡി.എഫിന്റെ വാദം ശരിവയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഉത്ഭവം മുഖ്യമന്ത്രിയുടെ ഓഫിസും പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമാണെന്ന് വ്യക്തമായെങ്കിലും അന്വേഷണ ഏജൻസികൾ ആ രീതിയിലേക്ക് കൂടുതൽ പോയില്ല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയോ മറ്റു നടപടികളിലേക്ക് പോകുകയോ ചെയ്യാതെ തന്ത്രപരമായ നിലപാടാണ് ഏജൻസികൾ സ്വീകരിച്ചത്. കള്ളക്കടത്തിന്റെ പേരിൽ യു.എ.പി.എ, രാജ്യദ്രോഹക്കേസ് മുഖ്യമന്ത്രിയുടെ പേരിലും എടുക്കാവുന്നതായിരുന്നു. ഒരു മുഖ്യമന്ത്രിക്കും ഓഫിസിനും നേരെ ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങൾ ഉയരുന്നത് രാജ്യത്ത് ആദ്യമാണ്.
ഈ കള്ളക്കടത്ത് കേസിൽ പൂർണവും സമഗ്രവുമായ ഒരന്വേഷണം നടക്കേണ്ടതുണ്ടായിരുന്നു. പക്ഷേ അതുണ്ടായില്ല. വളരെ തന്ത്രപരമായി അത് ഹൈജാക് ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി പോരടിച്ച സി.പി.എമ്മും ബി.ജെ.പിയും ഒരുമിച്ചുനിന്ന് കോൺഗ്രസും യു.ഡി.എഫും ഇല്ലാത്ത ഒരു കേരളത്തിനു വേണ്ടിയാണ് ശ്രമിച്ചത്. കള്ളക്കടത്ത് കേസ് പ്രതി സ്വപ്നയിലൂടെ പുറത്തുവന്ന കാര്യങ്ങൾ ഇപ്പോൾ ചർച്ചയാകുമ്പോൾ നേരത്തെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുകയാണ്. തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തുടർഭരണം കിട്ടി. സ്വപ്ന ഇപ്പോൾ നൽകിയ രഹസ്യമൊഴി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതോടെ ആ ഭരണം കൂടുതൽ സങ്കീർണമായി മാറി. നേരത്തെ പറഞ്ഞത് നയതന്ത്ര ബാഗേജ് വഴി പണം കടത്തിയെന്നായിരുന്നു. ഇപ്പോൾ ഒന്നു കൂടി പറയുന്നു, കോൺസുലേറ്റ് ജനറലിന്റെ വസതിയിൽ നിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വന്ന ബിരിയാണി ചെമ്പിൽ ലോഹങ്ങൾ കൂടി ഉണ്ടായിരുന്നുവെന്ന്. ഈ വെളിപ്പെടുത്തൽ കൂടുതൽ ഗൗരവം അർഹിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെക്കൂടി ഇത്തവണ പേരെടുത്ത് പറഞ്ഞാണ് സ്വർണക്കടത്ത് കേസിലെ പ്രതി വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.എന്തു മാത്രം ഗുരുതരമാണ് പ്രശ്‌നങ്ങൾ!


പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ആദ്യം നടത്തിയ പ്രഖ്യാപനം തനിക്ക് അവതാരങ്ങൾ ഇല്ലെന്നാണ്. എന്നാൽ ഇപ്പോൾ ആദ്യ മന്ത്രിസഭയിലും രണ്ടാം മന്ത്രിസഭയിലും എത്ര അവതാരങ്ങളെ കേരളം കണ്ടു. ഇപ്പോൾ രംഗത്തു വന്ന മുൻ മാധ്യമപ്രവർത്തകൻ ഷാജ് കിരൺ ആരുടെ അവതാരമാണ്. പിണറായിയുടെ ഒമ്പതാമത്തെയോ പത്താമത്തെയോ അവതാരമായി അയാളെ കാണാം. സ്വപ്നയുടെ മൊഴി തിരുത്തി പിന്തിരിപ്പിക്കാൻ ഇറങ്ങിയ ഈ അവതാരം പറയുന്ന കാര്യങ്ങൾ അതീവ ഗുരുതരമാണ്. സംസ്ഥാനത്തിന്റെ ഏറ്റവും ഉന്നതമായ ശ്രേണിയിലിരിക്കുന്ന പിണറായി വിജയനും സി.പി.എം പാർട്ടി സെക്രട്ടറിയും കള്ളപ്പണം വെളുപ്പിക്കാൻ ബിലീവേഴ്‌സ് ചർച്ചിനെ ഉപയോഗിച്ചെന്നാണ്. ബിലീവേഴ്‌സ് ചർച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും മുഖ്യമന്ത്രി നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വിജിലൻസ് മേധാവിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്ന ആക്ഷേപം ഉയർന്നപ്പോൾ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ അവിടെയൊന്നും തീരുന്നില്ല കാര്യങ്ങൾ. മുഖ്യമന്ത്രി അറിഞ്ഞാണോ ഇടനിലക്കാർ സ്വപ്നയെ സമീപിച്ചതെന്ന ചോദ്യം നിലനിൽക്കുകയാണ്. ഇത്രയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയും കുടുംബവും എന്തുകൊണ്ട് മാനനഷ്ടത്തിന് കേസ് കൊടുക്കുന്നില്ല.


സ്വപ്ന മൊഴി കൊടുത്ത കോടതിയിൽ മുഖ്യമന്ത്രിക്ക് സി.ആർ.പി.സി 340 പ്രകാരം കളവാണെന്ന് സ്ഥാപിക്കാൻ നിയമപരമായ വ്യവസ്ഥ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല. മുൻ മന്ത്രി കെ. ടി ജലീലിന്റെ പരാതിയിൽ ഗൂഢാലോചന അന്വേഷിക്കാൻ വലിയ സംഘത്തെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി, മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതല്ലേ? നിയമപ്രകാരം രഹസ്യ മൊഴി നൽകിയ സ്വപ്നയെ നേരിടേണ്ടത് നിയമപരമായി തന്നെ അല്ലേ? ഗൂഢാലോചനക്കാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിപക്ഷത്തിന് ഗൂഢാലോചന നടത്തേണ്ട കാര്യമില്ല. ചിലപ്പോൾ സ്വന്തം പാർട്ടിയിലുള്ളവരും മുന്നണിയിലുള്ളവരും മുഖ്യമന്ത്രിക്കെതിരേ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണം.


പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ വീണ്ടും ശക്തമായി നിലനിൽക്കുന്നു. മുഖ്യമന്ത്രിയുടെ മനസ് നിറച്ച് ഇരുട്ടായി മാറി. കറുത്തത് ഒന്ന് കണ്ടാൽ സഹിക്കാൻ കഴിയുന്നില്ല. എം.ടി വാസുദേവൻ നായരുടെ കഥാപാത്രമായ ഇരുട്ടിന്റെ ആത്മാവ് പോലെയായി മുഖ്യമന്ത്രി. തിരുവിതാംകൂർ ഭരിച്ച സർ സി.പിയുടെ ഭരണത്തിൽ പോലും പ്രതിഷേധങ്ങൾ ഇങ്ങനെ അടിച്ചമർത്തിയിട്ടില്ല. പ്രതിഷേധിക്കുന്നവരെ മൃഗീയമായിട്ടാണ് പൊലിസിനെ ഉപയോഗിച്ച് നേരിടുന്നത്. എന്തിനാണ് ഈ ശൗര്യം? എന്തോ ഒളിച്ചുവയ്ക്കാനുണ്ടെന്ന് ജനം സംശയിച്ചാൽ തെറ്റ് പറയാൻ കഴിയുമോ?


കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെയും ഓഫിസിനെയും കുറ്റവിമുക്തരാക്കി മാറ്റിയ അവസ്ഥ സൃഷ്ടിച്ചു. കേരളത്തിലെ പൊലിസിനെ ഏൽപ്പിച്ചാൽ കള്ളന് താക്കോൽ നൽകിയ അവസ്ഥയാവും. അതുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിൽ എന്തിനു ഭയക്കണം? താൻ കത്തെഴുതി കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ടുവന്നുവെന്ന് വീമ്പു പറയുന്ന പിണറായി വിജയൻ തന്നെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടണം.


ഗുരുതരവും അസാധാരണവുമായ ആരോപണങ്ങളായതിനാൽ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ മുഖ്യമന്ത്രി പദവിയിൽ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. അതിന് തയാറാകാത്ത പക്ഷം ജനപക്ഷത്തു നിന്ന് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. രാഷ്ട്രീയവും നിയമപരവുമായ ധാർമികത ഉയർത്തിപ്പിടിക്കാൻ മുഖ്യമന്ത്രി തയാറകണം. അല്ലാതെ അട്ടയെപ്പോലെ അധികാരത്തിൽ കടിച്ചുതൂങ്ങി നിന്നാൽ പ്രതിപക്ഷ സമരത്തിന്റെ ചുണ്ണാമ്പ് പുരളുമ്പോൾ അത് താനേ താഴെ വീണുകൊള്ളും.

(യു.ഡി.എഫ് കൺവീനറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago