കൊല്ലം സൈബര്‍ സുരക്ഷാ സെമിനാറില്‍ അവതാരകയ്‌ക്കെതിരേ മോശം പെരുമാറ്റം; എ.സി.പിക്കെതിരേ നടപടി
കൊല്ലം: അവതാരകയോട് മോശമായി പെരുമാറിയ എ.സി.പിക്കെതിരേ നടപടി. കൊല്ലം റാവിസ് ഹോട്ടലില്‍ വെള്ളി, ശനി ദിവസങ്ങളിലായി നടന്ന അന്താരാഷ്ട്ര സൈബര്‍ സെമിനാറായ 'കൊക്കൂണ്‍ 2016' ന്റെ സമാപന ദിവസമായിരുന്നു സംഭവം. ഗവര്‍ണറും മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ ഇവര്‍ പോയികഴിഞ്ഞപ്പോളായിരുന്നു സംഭവം.
അവതാരകയോട് ഹൈടെക് സെല്‍ എ.സി.പി വിനയകുമാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. അവതാരക ഡി.ജി.പിക്ക് വാക്കാല്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഐ.ജിയാണ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തു. ഇതിനെ തുടര്‍ന്നാണ് എ.സി.പിക്കെതിരേ നടപടി. ഇയാളെ ഹൈടെക് സെല്ലിന്റെ ചുതലയില്‍ നിന്നും നീക്കാന്‍ നിര്‍ദേശമുണ്ട്.
മുന്‍പ് മന്ത്രി ഇ.പി ജയരാജനെതിരേയുള്ള പൊലിസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നിലും ഇയാളുടെ കരങ്ങളുള്ളതായി ആരോപണമുണ്ടായിരുന്നു. കൂടാതെ ഇയാള്‍ക്കെതിരേ നിരവധി പരാതികളും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."