പതഞ്ജലിയുടെ കൊറോണില്‍ കൊവിഡ് തടയുമെന്നതിന് തെളിവില്ലെന്ന് നേപ്പാള്‍ കിറ്റുകള്‍ ഉപയോഗിക്കേണ്ടെന്ന് നേപ്പാള്‍ ആയുര്‍വേദ വകുപ്പ്
കാഠ്മണ്ഡു: നേപ്പാളില്‍ വിതരണത്തിന് പതഞ്ജലി നല്കിയ കൊറോണില്‍ കിറ്റ് വിതരണം ചെയ്യുന്നത് നേപ്പാള്‍ തടഞ്ഞു.
മരുന്നിന്റെ കാര്യക്ഷമത സംബന്ധിച്ച് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി നേപ്പാള്‍ ആയുര്‍വേദ വകുപ്പാണ് കൊറോണില്‍ കിറ്റ് വിതരണം തടഞ്ഞത്. എന്നാല്‍ മരുന്നിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല.
1500 കൊറോണില്‍ കിറ്റുകളായിരുന്നു നേപ്പാളില്‍ വിതരണം ചെയ്യാന്‍ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പ് നല്‍കിയിരുന്നത്. കൊവിഡിനെ ചെറുക്കാന്‍ കൊറോണില്‍ കാര്യക്ഷമമാണെന്നായിരുന്നു ഇവരുടെ അവകാശവാദം.
എന്നാല്‍ ഇതേ കുറിച്ച് പഠിച്ച നേപ്പാള്‍ ആയുര്‍വേദ വകുപ്പ് പതജ്ഞലിയുടെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ടാബ്ലറ്റുകളും മൂക്കിലൊഴിക്കുന്ന എണ്ണയും അടങ്ങുന്ന കിറ്റാണ് നല്‍കിയിരുന്നത്.
എന്നാല്‍ പതഞ്ജലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് നേപ്പാള്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."