സ്മാര്‍ട്ഫോണില്‍ ചാര്‍ജിങ് പതുക്കെയാണോ? എങ്ങനെ വേഗത്തിലാക്കാം
how-to-charge-your-smartphone-fastly
പ്രിയപ്പെട്ടവരുടെ കൂടെ സമയം ചെലവിടുന്നതിലും അധികം സ്മാര്‍ട്ഫോണില്‍ ചെലവിടുന്നവരാണ് നമ്മള് പലരും. കൂടുതല്‍ നേരം ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് ഫോണിലെ ബാറ്ററി പെട്ടന്ന് തീരുകയും ചെയ്യും. ഇതിനിടെ ചാര്‍ജ് ചെയ്യേണ്ടതായി വരും. എന്നാല്‍ ചാര്ജിനിടുമ്പോഴാകട്ടെ ഒച്ചിഴയുന്ന വേഗവും. ഫാസ്റ്റ് ചാര്‍ജിങ് ഫോണുകള്‍ പുറത്തിറങ്ങുന്ന ഇക്കാലത്ത് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ അധിക സമയമൊന്നും വേണ്ടി വരാറില്ല. എന്നാല്‍ത്തന്നെയും എല്ലാ ഫോണുകളിലും ഈ ഫീച്ചറുകള്‍ ഉണ്ടാവണമെന്നുമില്ല.നിങ്ങളുടെ സ്മാര്‍ട്ഫോണിന്റെ ചാര്‍ജിങ് സ്പീഡ് കുറയുന്ന പ്രശ്നത്തിന് പരിഹാരമായേക്കുന്ന ഏതാനും ചില ടിപ്സ് നോക്കാം.
നിങ്ങളുടെ ഡിവൈസിനൊപ്പം വരുന്ന ബ്രാന്‍ഡിന്റെ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക എന്നതാണ് ആദ്യത്തെ കാര്യം. മറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജിങ് സ്പീഡ് കുറയുന്നതായി കാണാന്‍ കഴിയും. ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമായി വരുന്ന ഡിവൈസുകളാണെങ്കില്‍ അവ ചാര്‍ജ് ചെയ്യാന്‍ ഫോണിനൊപ്പം വരുന്ന ഫാസ്റ്റ് ചാര്‍ജറുകള്‍ തന്നെ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കുക.
ചാര്‍ജ് ചെയ്യുമ്പോള്‍ സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചാര്‍ജിങിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ചാര്ജറില് നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്നതിലേക്ക് നയിക്കും. ഇത് സ്മാര്‍ട്ട്ഫോണിന്റെ ചാര്‍ജിങ് സ്പീഡ് കുറയാനും കാരണമാകും.
കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ യു.എസ്.ബ് പോര്‍ട്ട് ഉപയോഗിച്ച് സ്മാര്‍ട്ഫോണ്‍ ചാര്‍ജിലിടുന്നത് നമ്മുടെ ശീലമാണ്. ഇതിന്റെ പ്രശ്നം ഡിവൈസിന്റെ ചാര്‍ജര്‍ ഒരു വാള് സോക്കറ്റിലേക്ക് കണക്റ്റ് ചെയ്യുന്നതിനേക്കാള്‍ വളരെക്കുറഞ്ഞ വേഗത്തിലാണ് ചാര്‍ജ് കയറുകയെന്നതാണ്. ഇതിനിടയില്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്യും. സ്മാര്‍ട്ട്ഫോണ്‍ പെട്ടെന്ന് ചാര്‍ജ് ആവണമെങ്കില്‍ ശരിയായ അഡാപ്റ്റര്‍ ഉപയോഗിച്ച് വാള് സോക്കറ്റില്‍ തന്നെ ചാര്‍ജിനിടുക.
READ MORE: ലാപ്ടോപ്പില്‍ ബാറ്ററി നില്‍ക്കുന്നില്ലേ? ഇതൊക്കെയാണ് പരിഹാരം
ഫോണ്‍ ഫൈഌ്മോഡില് ഇട്ടുകൊണ്ട് ചാര്‍ജ് ചെയ്യുന്നതും സ്വിച്ച് ഓഫ് ചെയ്തശേഷം ചാര്‍ജിലിടുന്നതും പെട്ടന്ന് ചാര്‍ജ് ചെയ്യാന്‍ സഹായിക്കും.
how-to-charge-your-smartphone-fastly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."