മരണമുഖത്തുനിന്ന് ബെക്‌സ് കൃഷ്ണന്‍ വന്നണഞ്ഞു, നാടിന്റെ സുരക്ഷയിലേക്ക്
നെടുമ്പാശ്ശേരി: മരണമുഖത്തുനിന്ന് തനിക്ക് രണ്ടാം ജന്മം നല്‍കിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് ഹൃദയം തൊട്ട് നന്ദി പറഞ്ഞ് ബെക്‌സ് കൃഷ്ണന്‍ ഒടുവില്‍ നാടിന്റെയും കുടുംബത്തിന്റെയും സുരക്ഷയിലേക്ക് മടങ്ങിയെത്തി.
അബൂദബിയില്‍ വധശിക്ഷയില്‍ നിന്നു മോചിതനായ തൃശൂര്‍ നടവരമ്പ് സ്വദേശി ബെക്‌സ് കൃഷ്ണന്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഇത്തിഹാദ് വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിയത്. വിമാനത്താവളത്തിനു പുറത്തിറങ്ങിയ ബെക്‌സിനെ ഭാര്യ വീണ, മകന്‍ അദ്വൈത് എന്നിവരടക്കം ആനന്ദാശ്രുക്കളോടെയാണ് സ്വീകരിച്ചത്. ഇത് കണ്ടു നിന്നവരുടെയും കണ്ണുകള്‍ നനയിച്ചു.കുടുംബത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിലാണ് ബെക്‌സ് നാട്ടിലെത്തിയത്. എം.എ യൂസഫലിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബെക്‌സ് കൃഷ്ണന് അബൂദബിയില്‍ നിന്ന് ജയില്‍ മോചിതനായി നാട്ടില്‍ മടങ്ങിയെത്താന്‍ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."