പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി, മൂന്നുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി. കന്റോണ്‍മെന്റ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ഇവര്‍ ഫ്ളക്സുകള്‍ നശിപ്പിച്ചു. കോണ്‍ഗ്രസ് കൊടിമരം തകര്‍ത്തു.
മസ്കറ്റ് ഹോട്ടലിന് മുന്നില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞു. നാലുപേര്‍ പൊലിസ് ബാരിക്കേഡുകള്‍ മറികടന്ന് പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് പാഞ്ഞുകയറി. ഇവരില്‍ ഒരാളെ തടഞ്ഞുവെച്ച വി.ഡി സതീശന്റെ സ്റ്റാഫ് അംഗങ്ങള്‍ ഒരാളെ പൊലിസ് പറഞ്ഞുവിട്ടെന്നും ആരോപിച്ചു. അകത്ത് പിടിയിലായ പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റിന് വെളിയില്‍ പൊലിസുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഒടുവില്‍ മൂന്ന് പേരെയും പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇവരിലൊരാളെ ഓഫിസിലെ ജീവനക്കാര്‍ തടഞ്ഞുവെച്ചതായി പരാതിയുണ്ടായിരുന്നു. മറ്റു രണ്ടുപേരെയും പിന്നീട് പൊലിസിനു കൈമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മര്‍ദിച്ചെന്നാണ് ഡി.വൈ.എഫ്.ഐക്കാര്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."