HOME
DETAILS
MAL
തോട്ടഭൂമിയിലും മരംമുറി; വയനാട് തിരുനെല്ലിയിലെ എസ്റ്റേറ്റുകളില്‍ നിന്ന് മുറിച്ചത് ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍
backup
June 10 2021 | 04:06 AM
വയനാട്: തോട്ടഭൂമിയിലും മരംമുറി. വയനാട്ടിലെ നോട്ടിഫൈഡ് വില്ലേജായ തിരുനെല്ലിയിലെ എസ്റ്റേറ്റില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മരം മുറിച്ചു മാറ്റി. തേക്കും വീട്ടിയും അടക്കമുള്ള മരങ്ങളാണ് കാല്‍വരി പാദുവ ലൂര്‍ഥ് എസ്റ്റേറ്റുകളില്‍ നിന്ന് മുറിച്ച് മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങള്‍ മീഡിയ വണ്‍ പുറത്തു വിട്ടിട്ടുണ്ട്.
മുട്ടില്‍ മരം മുറി വിവാദമായതോടെ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കിയിരിക്കുകയാണ്. മുട്ടില്‍ മരംകൊള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."