ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; പദ്ധതിയുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം പേരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കാനുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെ മനുഷ്യവിഭവശേഷിയുടെ തല്‍സ്ഥിതി അവലോകനം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള കര്‍ശന ഇടപെടലിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷം അടിക്കടി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
മാര്‍ച്ച് 1, 2020 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി 8.72 ലക്ഷം ജോലി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു. ഏകദേശം 40 ലക്ഷം ജീവനക്കാരാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ വേണ്ടത്. നിലവില്‍ 32 ലക്ഷം പേരാണ് സര്‍വിസിലുള്ളത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒഴിവുകള്‍ നികത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല.
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."