യോഗിക്കെതിരെ വാട്സ്ആപ് സ്റ്റാറ്റസ്: യു.പിയില്‍ 19കാരന് അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടെന്നാരോപിച്ച് 19കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. തെതാരിയ സ്വദേശിയായ ഗുല്ബര് എന്ന അക്രം അലിയെയാണ് അറസ്റ്റ് ചെയ്തത്. യോഗിയെ വിമര്‍ശിക്കുന്ന വാട്സ്ആപ് സ്റ്റാറ്റസിന്റെ പേരിലാണ് പെയിന്റിങ് തൊഴിലാളിയായ യുവാവിനെതിരായ നടപടി.
സ്റ്റാറ്റസ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഖജനി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വമുള്ള അധിക്ഷേപം, സമൂഹത്തിനിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തല്‍, മാനഹാനി വരുത്തല്‍, ഏതെങ്കിലും മതവിഭാഗത്തെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആരാധന കേന്ദ്രങ്ങള്‍ അശുദ്ധമാക്കുകയോ കേടുപാട് വരുത്തുകയോ ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമവും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷന് മേധാവി ഇഖ്റാര് അഹ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."