തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളം; ക്ലിഫ് ഹൗസിലെ ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മിപ്പിച്ചു നല്‍കുമെന്ന് സ്വപ്ന
പാലക്കാട്: എല്ലാ പൊലിസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. പിന്മാറണമെങ്കില് കൊല്ലണം. താന്‍ ജയിലില്‍ കിടന്ന കാലത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ കാര്യങ്ങള്‍ വേണ്ട സമയത്ത് ഓര്‍മിപ്പിച്ചു നല്‍കുമെന്നും സ്വപ്ന പറഞ്ഞു.
' ജയിലില്‍ കിടക്കുമ്പോള്‍ ഈ വിവാദ വനിതയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നെ അദ്ദേഹത്തിന് അറിയില്ല എന്ന് പറയുന്നത് കള്ളമാണ്. ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസില്‍ ഒരുപാട് കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടുണ്ട്' സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. ഷാജ് കിരണെ അയച്ചത് മുഖ്യമന്ത്രി തന്നെയാണ് എന്ന് സ്വപ്ന ആവര്‍ത്തിച്ചു.എത്ര കേസ് തനിക്കെതിരെ എടുത്താലും 164 മൊഴിയില്‍ ഉറച്ചു നില്‍ക്കുമെന്നും പിന്മാറാന് തന്നെ കൊല്ലണമെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."