HOME
DETAILS

തൊഴിലാളിസൗഹൃദ കേരളം

  
backup
April 30 2023 | 20:04 PM

labor-friendly-kerala

Labor friendly Kerala

വി. ശിവന്‍കുട്ടി
ലോകമെമ്പാടുമുള്ള തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ക്കും ജീവനോപാധികള്‍ക്കും മേലുള്ള സാമ്രാജ്യത്വത്തിന്റെ അതീശത്വ പ്രവണതയ്‌ക്കെതിരേ ശക്തമായ ശബ്ദം ഉയര്‍ത്തേണ്ട നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് തൊഴിലാളി വര്‍ഗം കടന്നുപോകുന്നത്. ഈവർഷത്തെ മെയ് ദിനത്തിന് ഇന്ത്യയില്‍ മെയ് ദിനാചരണം ആരംഭിച്ചിട്ട് 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.


1923 ലാണ് എം. ശിങ്കാര വേലു മദ്രാസില്‍ പതാക ഉയര്‍ത്തി രാജ്യത്ത് മെയ് ദിനത്തിന് തുടക്കം കുറിച്ചത്. സാമ്രാജ്യത്വത്തിന്റെ കടന്നു കയറ്റങ്ങളും തൊഴിലാളികള്‍ക്കും രാജ്യത്തിന്റെ പരമാധികാരത്തിന് എതിരേയും നടക്കുന്ന ആക്രമണങ്ങളെ തുറന്നു കാണിക്കാന്‍ നമുക്ക് മെയ് ദിനാചരണം വിനിയോഗിക്കേണ്ടതുണ്ട്. ചരിത്ര പ്രസിദ്ധമായ തൊഴിലാളി വര്‍ഗ മുന്നേറ്റത്തിന്റെ ഓര്‍മദിനം കൂടിയാണ് മെയ്ദിനം. 1957ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് മെയ്ദിനം അവധി ദിനമായി പ്രഖ്യാപിച്ചു. തൊഴിലവകാശം സംരക്ഷിക്കുക, വര്‍ഗീയതയ്ക്കെതിരേ പോരാടുക എന്നതാണ് ഈ മെയ്ദിനത്തില്‍ രാജ്യത്തെ 30 കോടിയോളം വരുന്ന തൊഴിലാളികള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച് എടുക്കേണ്ട പ്രതിജ്ഞ.


രാജ്യത്തെ ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം കേന്ദ്ര-പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കശുവണ്ടി, കൈത്തറി, ഖാദി, ബീഡി, ഈറ്റ, മത്സ്യം തുടങ്ങിയ മേഖലകളെ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരുന്നു. തൊഴിലാളി താല്‍പര്യം സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് സ്വീകരിച്ചു വരുന്നത്.
ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്‌കരണ നിയമം മുതൽ നിരവധി തൊഴിലാളി അനുകൂല നിയമങ്ങളാണ് സ്വാതന്ത്ര്യാനന്തര കേരളം കൊണ്ടുവന്നത്. ചെറുകിട കര്‍ഷകരും തൊഴിലാളികളും ഭൂമിയുടെ ഉടമസ്ഥരായി. വിവിധ മേഖലകളില്‍ മിനിമം വേതനം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. 84 മേഖലകളില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവുമാണ് കേരളം.


തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും തൊഴിലാളി യൂനിയനുകളുടെ സംഭാവന ചെറുതല്ല. ഏറ്റവും മികച്ച തൊഴിലുടമ- തൊഴിലാളി ബന്ധമാണ് കേരളത്തില്‍ നിലവിലുള്ളത്. തൊഴില്‍ തര്‍ക്കങ്ങള്‍ തുലോം കുറഞ്ഞു. തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തന്നെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിഹരിക്കുന്നുണ്ട്. മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.


തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കാന്‍ വിവിധ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മികച്ച വേതനം, തൊഴിലിടങ്ങളില്‍ ഇരിക്കാനുള്ള അവകാശം, ആധുനിക സമൂഹം ആവശ്യപ്പെടുന്ന മറ്റ് അവകാശങ്ങള്‍ തുടങ്ങിയവയൊക്കെ സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നുണ്ട്.


തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. ക്ഷേമനിധി ബോര്‍ഡുകള്‍ വഴി പെന്‍ഷന്‍ അടക്കമുള്ള വിവിധ ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു. തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ലേബര്‍ കമ്മിഷനറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോര്‍പറേറ്റ് വത്കരണത്തിന്റെ ഈ കാലത്തും തൊഴിലാളി ക്ഷേമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഏവർക്കും മെയ്‌ദിനാശംസകൾ.

Labor friendly Kerala

(തൊഴിൽ-പൊതുവിദ്യാഭ്യാസ മന്ത്രിയാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago