പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞത് ബി.ജെ.പി പ്രവര്‍ത്തക; ദുരുദ്ദേശമില്ല, ആവേശത്തില്‍ ചെയ്തു പോയതെന്ന് പൊലിസ്
പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ ഫോണ്‍ എറിഞ്ഞത് ബി.ജെ.പി പ്രവര്‍ത്തക
മൈസൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ വാഹനത്തിനുനേരെ മൊബൈല്‍ ഫോണ്‍ എറിഞ്ഞത് ബി.ജെ.പി പ്രവര്‍ത്തകയെന്ന് കണ്ടെത്തി. മൈസൂരു പൊലിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തെറ്റായ ഉദ്ദേശത്തോടെയല്ല, പ്രധാനമന്ത്രിയെ കണ്ടതിന്റെ ആവേശത്തിലാണ് ഫോണ്‍ എറിഞ്ഞതെന്നാണ് പൊലിസിന്റെ വിശദീകരണം. ബിജെപി പ്രവര്‍ത്തകയുടേതാണ് ഫോണ്‍. വ്യക്തിയെ കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ എസ്പിജി അധികൃതര്‍ക്ക് കൈമാറി -എഡിജിപി പറഞ്ഞു.
പ്രധാനമന്ത്രി മോദി ഞായറാഴ്ച മൈസൂരുവില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായത്. പ്രധാനമന്ത്രിക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ തുറന്ന വാഹനത്തിനുനേരെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഫോണ്‍ പ്രധാനമന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിലാണ് പതിച്ചത്. ഫോണ്‍ എറിഞ്ഞ വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
#WATCH | Security breach seen during Prime Minister Narendra Modi’s roadshow, a mobile phone was thrown on PM’s vehicle. More details awaited. pic.twitter.com/rnoPXeQZgB
— ANI (@ANI) April 30, 2023
മൊബൈല്‍ ഫോണ്‍ എസ്പിജി ഉദ്യോഗസ്ഥര്‍ പിന്നീട് ഉടമയായ സ്ത്രീയ്ക്കുതന്നെ തിരികെ നല്‍കിയെന്ന് പൊലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ഫോണ്‍ എറിഞ്ഞ വ്യക്തിയോട് പൊലിസ് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."