HOME
DETAILS
MAL
വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവം; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് പിടിയില്‍
backup
June 14 2022 | 16:06 PM
പാലക്കാട്: കൊടുമ്പില്‍ വീട്ടമ്മയുടെ കുളിമുറിയില്‍ ഒളിക്യാമറ വച്ച സംഭവത്തില്‍ പ്രതി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് പിടിയില്‍. പാലക്കാട് സൗത്ത് പൊലീസ് തമിഴ്നാട്ടില്‍ നിന്നാണ് സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടിയത്.
സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ഷാജഹാനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന സൂചന കഴിഞ്ഞ ദിവസം പൊലീസ് പങ്കുവച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. വീട്ടമ്മയുടെ പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. ഷാജഹാനെ പാര്‍ട്ടിയും പുറത്താക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."