ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 250 കി.മി റേഞ്ചില്‍ ക്രൂയ്‌സര്‍ ബൈക്ക് വിപണിയില്‍
komaki ranger e cruiser updated version in indian market
ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 250 കി.മി റേഞ്ചില്‍ ക്രൂയ്‌സര്‍ ബൈക്ക് വിപണിയില്‍
250 കി.മി റേഞ്ചില്‍ ഒരു ക്രൂയിസര്‍ ബൈക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്ത് ഇറങ്ങിയിരിക്കുകയാണ്.
ഇന്ത്യയിലെ ഇലക്ട്രിക്ക് ബൈക്ക് വിപണിയിലെ ആദ്യത്തെ ഇലക്ട്രിക്ക് ക്രൂയിസര്‍ മോഡല്‍ എന്നറിയപ്പെടുന്ന കൊമാക്കി റേഞ്ചര്‍ ആണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്.ജനപ്രിയ മോഡലായ കമ്പനിയുടെ ക്രൂയിസര്‍ ഡിസൈന്‍ ബൈക്കിനെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കൊമാക്കി.
പഴയ മോഡലിനെ അപേക്ഷിച്ച് കൊമാക്കി റേഞ്ചര്‍ ഇ-ക്രൂയിസര്‍ ബൈക്കിന്റെ അപ്‌ഡേറ്റഡ് വെര്‍ഷനില്‍ റേഞ്ചിലും ബാറ്ററി ക്ഷമതയുടെ കാര്യത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്.
കൂടാതെ പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഗ്രോസര്‍ വീലുകളും ക്രോം ഫിനിഷും വാഹനത്തിനുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് ക്രൂയിസറായ ഈ വാഹനം ഇന്ത്യന്‍ റോഡുകളില്‍ സുരക്ഷിതമായും സൗകര്യപ്രദമായും യാത്ര ചെയ്യാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Komaki Electric Vehicles is all set to launch India's first electric cruiser bike called #KomakiRanger and is claims to offer a per-charge range of 250 kms.
— HT Auto (@HTAutotweets) December 2, 2021
It is set for an official launch come January of next year. https://t.co/JmfOrRmRy4
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 മുതല്‍ 250 കി.മി വരെ ദൂരം ഈ വാഹനം ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കും.
7 ഇഞ്ചിന്റെ ഓണ്‍ ബോര്‍ഡ് നാവിഗേഷനും സൗണ്ട് സിസ്റ്റവുമാണ് വാഹനത്തിലുളളത്. കൂടാതെ 50 ലിറ്ററിന്റെ അധികഷശേഷി കൂടി പഴയ മോഡലില്‍ നിന്നും കമ്പനി പുതിയ മോഡലിലേക്ക് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 4.5 കിലോവാട്ടിന്റെ ലിഥിയം ബാറ്ററിയാണ് ഈ വാഹനത്തിന് കമ്പനി നല്‍കിയിട്ടുളളത്.
മണിക്കൂറില്‍ പരമാവധി 80 കി.മി വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ ബൈക്കിന് ബ്ലൂടൂത്ത് കണക്ടിവിറ്റി, സൗണ്ട് സിസ്റ്റം അടക്കമുളള ഫീച്ചേഴ്‌സുണ്ട്.നാല് മണിക്കൂര്‍ കൊണ്ട് വാഹനം 90 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഡിസ്‌ബ്രേക്കുകളോടെയാണ് വാഹനം വിപണിയിലേക്കിറങ്ങുന്നത്. 1.85 ലക്ഷം രൂപയാണ് കൊമാക്കി റേഞ്ചര്‍ ഇ-ക്രൂയ്‌സര്‍ ബൈക്കിന്റെ അടിസ്ഥാന വില.
Content Highlights: komaki ranger e cruiser updated version in indian market
ഇരുചക്ര വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; 250 കി.മി റേഞ്ചില്‍ ക്രൂയ്‌സര്‍ ബൈക്ക് വിപണിയില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."