കോഴിക്കോട് കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്
കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്. കുറ്റ്യാടി അമ്പലത്തു കുളങ്ങര ഓഫിസിനു നേരെയാണ് ബോംബേറുണ്ടായത്. രാവിലെ അഞ്ചരക്കായിരുന്നു സംഭവം. പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഇന്നലെ പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെയും ബോംബാക്രമണമുണ്ടായിരുന്നു. ഓഫിസിലെ ജനലുകളും വാതിലുകളും പൂര്‍ണ്ണമായും തകര്‍ന്നു. കൂടാതെ കോഴിക്കോട് ഏറാമല കുന്നുമ്മക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് തീവെച്ചു. മണ്ണൂരിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ക്ക് നേരെ ആക്രമണമുണ്ടായി.
കോഴിക്കോടിന് പുറമെ മറ്റു ജില്ലകളിലും കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ അതിക്രമമുണ്ടായി. കണ്ണൂര്‍ ചക്കരക്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ചക്കരക്കല്ലിലെ എന്‍.രാമകൃഷ്ണന് സ്മാരക മന്ദിരമാണ് തകര്‍ത്തത്. ഓഫിസ് ജനല്‍ ചില്ലുകളും, ഫര്‍ണ്ണിച്ചറുകളും തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.അക്രമത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസായ രാജീവ് ഭവന്റെ ജനല്‍ചില്ലുകളും ഇന്നലെ രാത്രി തകര്‍ത്തു. ഓഫിസിനു മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടികളും തകര്‍ത്തു. അക്രമം നടത്തിയത് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തുടര്‍ന്ന് അമ്പലപ്പുഴ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."