ഷാജ് കിരണ്‍ നാട്ടില്‍ തിരിച്ചെത്തി; ചോദ്യംചെയ്യലിന് ഹാജരാകും
കൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.ഇന്ന് പുലര്‍ച്ചെയോടെ ആണ് ഷാജ് കൊച്ചിയിലെത്തിയത്. ഗൂഢാലോചനാക്കേസ് അന്വേഷിക്കുന്ന സംഘത്തിന് മുന്നില്‍ ഷാജ് കിരണ്‍ ഇന്ന് ഹാജരാകും.
സ്വപ്‌ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്നാണ് പൊലിസ് പറയുന്നത്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് പൊലിസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷാജ് കിരണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പൊലീസ് കോടതിയില്‍ നിലപാടെടുത്തത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുന്‍ എം.എല്‍.എ പി.സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെ പൊലിസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസില്‍ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതില്‍ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലിസ് അറിയിച്ചത്.
മുന്‍കൂര്‍ നോട്ടിസ് നല്‍കി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യിന് ശേഷമാവും ഷാജ് കിരണിനെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി.ജലീലാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."