ആറ് മാസം കാത്തിരിക്കേണ്ട, വീണ്ടെടുക്കാനാത്ത വിധം തകര്‍ന്ന വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്താം: സുപ്രീം കോടതി
ആറ് മാസം കാത്തിരിക്കേണ്ട, വീണ്ടെടുക്കാനാത്ത വിധം തകര്‍ന്ന വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്താം
ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.
ഇത്തരം സാഹചര്യങ്ങളില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാലയളവെന്നത് വ്യവസ്ഥകള്‍ക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓഖ, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമാണ് വിവാഹമോചനം അനുവദിക്കുക.
അതേസമയം, നിബന്ധനകള്‍ക്ക് വിധേയമായാണിത് എന്നും കോടതി നിരീക്ഷിച്ചു. ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ച്ചയുണ്ടാകുന്നതെന്ന് എപ്പോഴാണെന്ന് സംബന്ധിച്ച് മാനദണ്ഡങ്ങളും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിന് പുറമെ, മെയിന്റനന്‍സ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിട്ടുള്ള നിര്‍ണയം എങ്ങനെ സന്തുലിതമാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."