ആറാം ക്ലാസിലെ കുട്ടിയെ അധ്യാപകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സഹ അധ്യാപകന് കാവല്‍ നിന്നു
ജയ്പുര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതോടെയാണ് ഗര്‍ഭിണിയായ വിവരം പുറത്തറിയുന്നത്.
ഇതോടെ പെണ്‍കുട്ടി അധ്യാപകന്റെ പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് പൊലിസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അധ്യാപകന് തുടര്‍ച്ചയായി തന്നെ ബലാത്സംഗത്തിനിരയാക്കിയതായി വിദ്യാര്‍ഥിനി പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം വലിയതായിരിക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തകയും ചെയ്തു. മറ്റൊരു സഹഅധ്യാപകനും ക്രൂരകൃത്യം ചെയ്യാന്‍ ഇയാളെ സഹായിക്കാറുണ്ടായിരുന്നു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് അധ്യാപകരും ഒളിവിലാണ്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലിസ് പറഞ്ഞു. മാര്‍ച്ച് മാസത്തില്‍ സുരജറാം എന്ന അധ്യാപകന് നാല് തവണ പെണ്‍കുട്ടിയെ ക്ലാസ് മുറിയില്‍ വച്ച് ബലാത്സംഗത്തിനിരയാക്കിയതായും സഹ അധ്യാപകന് ഇതിന് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലിസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."