ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത
ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത
കോഴിക്കോട്: ആനുകാലിക സംഭവവികാസങ്ങള്‍ സമഗ്രമായി വിലയിരുത്തിയശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപകല്‍പ്പന നല്‍കിയ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (SNEC) ഒരു വിഘ്‌നവും കൂടാതെ മുന്നോട്ടുപോകുമെന്നും സമസ്തയേയും സദാത്തുക്കളേയും ഇകഴ്ത്തുന്ന പ്രസ്താവനകളിലും ദുഷ്പ്രചാരണങ്ങളിലും പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
വാഫി , വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നടത്തേണ്ടതാണെന്നും ഈ തീരുമാനം അംഗീകരിക്കാത്തവര്‍ പ്രസ്തുത സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കേണ്ടതാണെന്നും ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം സമസ്ത കേന്ദ്ര മുശാവറക്ക് രേഖാമൂലം കൈമാറിയിരുന്നു എങ്കിലും സ്ഥാപനങ്ങള്‍ ക്ക് വേണ്ടി സമസ്ത തയ്യാറാക്കി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സി.ഐ.സി ഇതുവരെയും അംഗീകരിക്കാത്തത് പ്രതിഷേധാര്‍ഹം ആണെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."