രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഗാന്ധിജിയുടെ ചെറുമകന് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ നിര്‍ദ്ദേശിച്ച് ഇടതു പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മഹാത്മഗാന്ധിയുടെ ചെറുമകന് പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ ഇടതു പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇടതു പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. എന്നാല്‍ ആലോചിക്കാന്‍ സമയം വേണമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം അദ്ദേഹവും സ്ഥിരീകരിച്ചതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വേറെയും സ്ഥാനാര്‍ത്ഥികളുടെ പേര് പരിഗണനയിലിരിക്കെ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടത് പാര്‍ട്ടികളുടെ നിര്‍ദേശത്തെ ചര്‍ച്ചയില്‍ പവാര്‍ എതിര്‍ത്തിട്ടില്ല. ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചേക്കും.
2017ല്‍ നടന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോപാല്‍ കൃഷ്ണ ഗാന്ധി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എം. വെങ്കയ്യ നായിഡുവിനോട് അദ്ദേഹം പരാജയപ്പെട്ടു. 77കാരനായ അദ്ദേഹം ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ചില നേതാക്കള്‍ ശരദ് പവാറിന്റെ പേര് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം മത്സരിക്കാന്‍ വിസമ്മതിച്ചിരുന്നു.
ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."