HOME
DETAILS
MAL
സഊദിയിൽ ഇന്ന് 982 കൊവിഡ് രോഗമുക്തിയും 1,286 പുതിയ കേസുകളും
backup
June 10 2021 | 13:06 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 982 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16 രോഗികൾ മരണപ്പെടുകയും 1,286 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 7,519 ആയും വൈറസ് ബാധിതർ 462,528 ആയും രോഗ മുക്തി നേടിയവരുടെ എണ്ണം 444,528 ആയും ഉയർന്നു.
നിലവിൽ 10,217 രോഗികളാണ് രാജ്യത്ത് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 1,553 പേർ ഗുരുതരാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."