'അന്ന് കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതും ഇപ്പോള്‍ പശുവിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുന്നതും തമ്മിലെന്താണ് വ്യത്യാസം' സായ്പല്ലവി
ഹൈദരാബാദ്: അന്ന് കശ്മീരി പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടതും ഇപ്പോള്‍ പശുവിന്റെ പേരില്‍ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുന്നതും തമ്മിലെന്താണ് വ്യത്യാസമെന്ന് നടി സായ്പല്ലവി.
വിരാടപര്‍വ്വം എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്. രാഷ്ട്രീയ നിലപാടിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സായ് പല്ലവിയുടെ പ്രതികരണം.
ആശയപരമായി ഇടതോ വലതോ എന്ന് ചോദിച്ചാല്‍ ഏതാണ് എന്ന് പറയാന്‍ തനിക്കറിയില്ലെന്ന് സായ് പല്ലവി ചൂണ്ടിക്കാട്ടി.
'ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തില്‍ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ചും പശുവിന്റെ പേരിലും മുസ്‌ലിമിനെ ചിലര്‍ കൊലപ്പെടുത്തിയതും ഈ അടുത്ത് സംഭവിച്ചു. ഇതുരണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല'- അവര്‍ പറഞ്ഞു.
[video width="878" height="530" mp4="https://suprabhaatham.com/wp-content/uploads/2022/06/WhatsApp-Video-2022-06-15-at-1.21.04-PM.mp4"][/video]
എന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍ നല്ല ഒരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്ക്കുകയില്ല സായ് പല്ലവി പറഞ്ഞു.
സായ് പല്ലവിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂല അക്കൗണ്ടുകളില്‍ നിന്ന് ഇവര്‍ക്ക് എതിരെ വിദ്വേഷ പ്രചാരണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."