ഞെട്ടിച്ച് പവാര്‍; എന്‍.സി.പി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
ഞെട്ടിച്ച് പവാര്‍; എന്‍.സി.പി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു
ന്യൂഡല്‍ഹി: ശരദ്പവാര്‍ എന്‍.സി.പി അധ്യക്ഷസ്ഥാനമൊഴിഞ്ഞു. മുംബൈയില്‍ ആത്മകഥയുടെ രണ്ടാംപതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് അപ്രതീക്ഷിത പ്രഖ്യാപനം. അജിത് പവാര്‍ ബി.ജെ.പിയുമായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് പവാറിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. അതേസമയം, രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കി.
ഞെട്ടലോടെയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ പവാറിന്റെ വാക്കുകള്‍ കേട്ടത്. തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെട്ടു.
ശരദ് പവാര്‍ സ്ഥാനമൊഴിഞ്ഞതോടെ എന്‍.സി.പിയുടെ തലപ്പത്തേക്ക് ആരുവരുമെന്നത് ചോദ്യചിഹ്നമായിരിക്കുകയാണ്. 1999 ല്‍ പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ അധ്യക്ഷസ്ഥാനം വഹിച്ചത് ശരദ് പവാറാണ്.
ശരദ് പവാറിന്റെ സഹോദര പുത്രനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന അഭ്യൂഹം അടുത്തിടെ ശക്തമായിരുന്നു. ഇക്കാര്യത്തില്‍ ശരദ് പവാര്‍ മൗനം പാലിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."