HOME
DETAILS

32,000 പെണ്‍കുട്ടികളുടെ കഥ മൂന്നുപേരുടേതായി ചുരുക്കി കേരള സ്റ്റോറി; കണക്കിലല്ല കാര്യം; ഒന്നുപോലും പ്രസക്തമാണെന്ന ന്യായീകരണവുമായി നായിക

  
backup
May 02 2023 | 13:05 PM

the-story-of-32000-girls-is-reduced-to-three

കണക്കിലല്ല കാര്യം; ഒന്നുപോലും പ്രസക്തമാണെന്നും നായിക

 

ന്യു ഡല്‍ഹി: വിവാദമായ'ദ കേരള സ്റ്റോറി സിനിമയുടെ ട്രെയ്‌ലറിന് താഴെ നല്‍കിയിരിക്കുന്ന വിവരണത്തില്‍ തിരുത്ത് വരുത്തി നിര്‍മാതാക്കള്‍. ഏപ്രില്‍ 26ന് റിലീസ് ചെയ്ത ട്രെയ്‌ലറിന് ഒപ്പം നല്‍കിയിരുന്നത് കേരളത്തിലെ 32,000 പെണ്‍കുട്ടികളുടെ ഹൃദയം തകര്‍ക്കുന്ന കഥ എന്നായിരുന്നു. ഇത് തിരുത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ യഥാര്‍ഥ കഥകളുടെ സമാഹാരമാണ് കേരള സ്റ്റോറി എന്നാണ് ഇപ്പോള്‍ മാറ്റി പറയുന്നത്.

യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ട്രെയ്‌ലറില്‍ കേരളത്തില്‍ 32,000 യുവതികളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്ന പരാമര്‍ശം വിവാദമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുളള നിരവധി പേരാണ് സിനിമയ്ക്ക് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലയാണ് യുട്യൂബില്‍ തിരുത്ത് വരുത്തിയത്.
അതേ സമയം കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്. തിരഞ്ഞെടുപ്പിനെയോ രാഷ്ട്രീയത്തെയോ മതത്തെയോ കുറിച്ചോ അല്ല സിനിമ പറയുന്നത്. അത് തീവ്രവാദത്തിനെതിരെയാണ്. ഒപ്പം മനുഷ്യത്വത്തിനൊപ്പം. എത്രപേര്‍ ഐ.എസില്‍ ചേര്‍ന്നു എന്നതല്ല. ഒരാള്‍ ആണെങ്കില്‍ പോലും അത് പ്രസക്തമാണെന്നുമാണ് അവരുടെ വാദം.

ഒരിടത്ത് പോലും സിനിമ കേരളത്തെ മോശമായി കാണിച്ചിട്ടില്ലെന്ന് അവര്‍ക്ക് മനസിലാകും. കേരളത്തെ കുറിച്ച് ഒരിടത്തും അപകീര്‍ത്തികരമായി ഒന്നും ചിത്രത്തില്‍ പറഞ്ഞിട്ടില്ല. അത് വെറും നമ്പര്‍ പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. പ്രതിസന്ധിയിലായ ഒരാള്‍ നിങ്ങളുടെ ബന്ധുവാകുമ്പോള്‍ മറ്റൊന്നും പ്രധാനമല്ല. ഒന്ന് പോലും വളരെ വലിയ സംഖ്യയാണ്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രസക്തിയെന്നും അവര്‍ പറയുന്നു.

അതേസമയം ദ കേരള സ്റ്റോറിക്കെതിരെ അഭിഭാഷകന്‍ നിസാം പാഷ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സിനിമ വിദ്വേഷ പ്രസംഗത്തിന്റെ ഭാഗമാണെന്ന് ഹരജിക്കാരന്‍ പറഞ്ഞു. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് വിഷയം ചൂണ്ടിക്കാട്ടിയത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കിട്ടിയതാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാന്‍ കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍ ഹരജിയില്‍ അടിയന്തരമായി ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ചിഹ്‌നങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാന്‍ ഉത്തരവിറക്കി സഊദി

Saudi-arabia
  •  a month ago
No Image

ബംഗാളി നടിയുടെ പീഡന പരാതി സംവിധായകന്‍ രഞ്ജിത്തിനെതിരെ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സംഘര്‍ഷം; കോഴിക്കോട് നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

Kerala
  •  a month ago
No Image

സഹകരണം വര്‍ധിപ്പിക്കും; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി

oman
  •  a month ago
No Image

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് ഇ.പി ജയരാജന്‍

Kerala
  •  a month ago
No Image

'ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ നില്‍ക്കണം എന്ന് തോന്നിയാല്‍ കെ.പി.സി.സി പ്രസിഡന്റ് ഉണ്ട്'; പരിഹസിച്ച് മുഹമ്മദ് റിയാസ്

Kerala
  •  a month ago
No Image

ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേ..?; സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് പത്മജ

Kerala
  •  a month ago
No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago