വിരാട് അദ്ദേഹത്തിന്റെ സൽപ്പേര് നശിപ്പിക്കുന്ന പ്രവർത്തി ചെയ്യുന്നു; താരത്തെ വിമർശിച്ച് ഹർഭജൻ സിങ്
Virat Kohli destroying his legacy and image said Harbhajan Singh
വിരാട് അദ്ദേഹത്തിന്റെ സൽപ്പേര് നശിപ്പിക്കുന്ന പ്രവർത്തി ചെയ്യുന്നു; താരത്തെ വിമർശിച്ച് ഹർഭജൻ സിങ്
കഴിഞ്ഞ ദിവസം നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- ലഖ്നൗ മത്സരത്തിൽ ബാംഗ്ലൂർ നിർണായകമായ വിജയം സ്വന്തമാക്കിയിരുന്നു. ചെറിയ സ്കോർ പിറന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് ആണ് സ്വന്തമാക്കിയത്. വിരാടിന്റെയും ഡുപ്ലെസിസിന്റെയും ബാറ്റിങ് മികവിലായിരുന്നു ബാംഗ്ലൂർ 126 എന്ന ടോട്ടലിലേക്കെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന്റെ മറുപടി ബാറ്റിങ് 108 റൺസിന് അവസാനിച്ചിരുന്നു.
ബാംഗ്ലൂർ ബൗളർമാർ കളം നിറഞ്ഞു കളിച്ചതോടെയാണ് മത്സരത്തിൽ ബാംഗ്ലൂരിന് വിജയിക്കാൻ സാധിച്ചത്.
എന്നാൽ മത്സര ശേഷം വിരാടും ലഖ്നൗവ് താരമായ നവീൻ ഉൾ ഹഖ് ഗൗതം ഗംഭീർ എന്നിവർ തമ്മിൽ വലിയ വാക്ക്പോര് സംഭവിച്ചിരുന്നു. ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരമായ ഹർഭജൻ സിങ്.കളിക്കളത്തിലെ ഇത്തരം പ്രവർത്തികളിലൂടെ വിരാട് അദ്ദേഹത്തിന്റെ മതിപ്പും സൽപ്പേരും നശിപ്പിക്കുകയാണെന്നാണ് ഹർഭജൻ സിങ് അഭിപ്രായപ്പെട്ടിരിക്കുന്നത്.ഐ.പി.എല്ലിനിടെ ശ്രീശാന്തിനെ തല്ലിയെന്ന വിവാദത്തിലൂടെ തന്റെ പേര് ഇല്ലാതായതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു ഹർഭജൻ വിഷയത്തിൽ പ്രതികരണം നടത്തിയത്.
'വിരാട് പ്രതികരിക്കുന്നതിൽ കുറച്ച് കൂടി ശ്രദ്ധ പുലർത്തണമായിരുന്നു. ശ്രീശാന്തുമായുള്ള പ്രശ്നത്തിൽ എന്റെ നശിച്ച സൽപ്പേര് ശരിയാകാൻ ഏകദേശം 15 വർഷത്തോളം സമയമെടുത്തു. കളിക്കാർ കളിക്കളത്തിൽ ശാന്തത കൈവരിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു,' ഹർഭജൻ സിങ് പറഞ്ഞു.
'ഗൗതം ഗംഭീർ എന്തെങ്കിലും പറഞ്ഞെങ്കിൽ അത് ഗൗനിക്കാതിരിക്കലാണ് നല്ലത്. ആ സമയത്ത് അങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നു,' ഹർഭജൻ കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ട് മത്സരങ്ങളിൽ നിന്നും ആറ് വിജയങ്ങളുമായി 12 പോയിന്റോടെ ലഖ്നൗവാണ് ഒന്നാം സ്ഥാനത്ത്. പത്ത് പോയിന്റുമായി ആർ.സി.ബി അഞ്ചാം സ്ഥാനത്താണ്.
Content Highlights: Virat Kohli destroying his legacy and image said Harbhajan Singh
വിരാട് അദ്ദേഹത്തിന്റെ സൽപ്പേര് നശിപ്പിക്കുന്ന പ്രവർത്തി ചെയ്യുന്നു; താരത്തെ വിമർശിച്ച് ഹർഭജൻ സിങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."