യഥാര്‍ഥ കേരള സ്റ്റോറി ഇതല്ല; കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി
കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേരള സ്‌റ്റോറി വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യഥാര്‍ത്ഥ കേരളത്തിന്റെ സ്റ്റോറി 'ദ കേരള സ്‌റ്റോറി' അല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ലക്ഷ്യം. കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലൗ ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം സിനിമകള്‍ യഥാര്‍ഥവുമായി ഒരു ബന്ധവുമില്ലാത്തതാണ്. കേരളത്തിലെ ജനങ്ങള്‍ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിര്‍ത്തവരാണെന്നും യെച്ചൂരി പറഞ്ഞു.
32000ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക് തിരുത്തിയപ്പോള്‍ തന്നെ ഇതിന് പിന്നില്‍ കളിച്ചവരുടെ ബുദ്ധി മനസ്സിലാക്കണം. ഇത്തരത്തില്‍ മുന്‍പും സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ലൗ ജിഹാദ് എന്ന വ്യാജ പ്രചാരണത്തിന് ഊന്നല്‍ നല്‍കി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് സിനിമയുടെ പിന്നില്‍ ശ്രമിച്ചവരുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."