വസ്ത്രങ്ങളിലെ കരിമ്പന്‍ കളയാം, കെമിക്കലുകളൊന്നും ഉപയോഗിക്കാതെ തന്നെ
വസ്ത്രങ്ങളിലെ കരിമ്പന്‍ കളയാം
വസ്ത്രങ്ങളില്‍ കരിമ്പന്‍ വരുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കറുത്ത നിറത്തിലെ ചെറിയ കുത്തുകള്‍ ഒരിടത്തുവന്നാല്‍ മതി ബാക്കി എല്ലാ ഭാഗത്തേക്കും പടരുന്നു. ഇതൊരു തരം ഫംഗസാണ്. കരിമ്പന്‍ വന്ന തുണികള്‍ മറ്റ് തുണികള്‍ക്കൊപ്പം ഇട്ടാല്‍ പോലും അത് മറ്റുള്ള തുണികളിലേക്കു കൂടി പടര്‍ന്നുപിടിക്കുന്നു.
ഈര്‍പ്പമാണ് പ്രധാനകാരണം. നനവ് കരിമ്പന് വളമാകുന്നു. വിയര്‍പ്പും കരിമ്പന് വലിയൊരു കാരണമാണ്. കരിമ്പന്‍ വന്നുകഴിഞ്ഞാല്‍ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത വിധം തുണി കേടാകുകയും ഉപയോഗശൂന്യമാവുകയും ചെയ്യും. ഇത് നീക്കാനായി പലരും പണി പതിനെട്ടും പരീക്ഷിച്ചിട്ടുണ്ടാകും.
കരിമ്പന്‍ കളയാന്‍ പലരും കെമിക്കലുകളേയാണ് ആശ്രയിക്കാറുള്ളത്. ഇത് വസ്ത്രത്തെ കോടാക്കും. ചിലര്‍ക്കിത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കിയെന്നും വരാം. ഒരുപക്ഷേ കരിമ്പന്‍ പോകും അതോടൊപ്പം വസ്ത്രത്തിന്റെ നിറവും ഗുണവുമെല്ലാം പോകും.
കരിമ്പന്‍ പോകാന്‍ നമുക്കൊരു നുറുങ്ങുവിദ്യ വീട്ടില്‍തന്നെ പരീക്ഷിക്കാം. ഇതിനായി അല്‍പ്പം വൈറ്റ് വിനിഗറും ബേക്കിങ് സോഡയുമാണ് നമുക്ക് ആവശ്യം. ഇതിനൊപ്പം ഒരു ടൂത്ത് ബ്രഷും വേണം.
ആദ്യം വിനിഗറും തുല്യ അളവില്‍ വെള്ളവും എടുക്കുക. ഇവ രണ്ടും കൂട്ടിക്കലര്‍ത്തി ബ്രഷ് ഇതില്‍ മുക്കി കരിമ്പനുള്ള ഭാഗത്ത് പുരട്ടി അല്‍പനേരം നല്ലപോലെ ഉരയ്ക്കുക. ഇത് പത്തുമിനിറ്റുനേരം തുണിയില്‍ പിടിക്കാനായി വെക്കണം. ശേഷം അല്‍പം ബേക്കിങ് സോഡ കുടഞ്ഞിട്ട ശേഷം ബ്രഷ് കൊണ്ട് വീണ്ടും ഉരയ്ക്കുക. വീണ്ടും തുണി അല്‍പനേരം വെക്കുക.
പിന്നീട് ഈ വസ്ത്രം സാധാരണ പോലെ സോപ്പുപയോഗിച്ച് കഴുകികളയാം. ഇത് വെയിലത്ത് നന്നായി ഉണക്കി വെക്കുക.
ഇതല്ലാതെ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തി ഇത് കരിമ്പനടിച്ച ഭാഗത്ത് പുരട്ടി രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞു കഴുകുന്നതും നല്ലൊരു വഴിയാണ്. ഇതും കരിമ്പന്‍ നീക്കാനുള്ള പ്രകൃതി ദത്ത വഴി തന്നെയാണ്. പുളിച്ച മോരും ഇത്തരത്തില്‍ ഉപയോഗിയ്ക്കാം. നല്ലതു പോലെ പുളിപ്പിച്ച മോര് വസ്ത്രങ്ങളില്‍ കരിമ്പനടിച്ച ഭാഗത്തു പുരട്ടി രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. കൂടുതല്‍ കരിമ്പനെങ്കില്‍ ഇത് അടുപ്പിച്ച് രണ്ടു മൂന്നു ദിവസം ചെയ്യാം. കരിമ്പന്‍ പോയിക്കിട്ടും.
ഇസ്തിരിയിടുന്നത് കരിമ്പനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന കാര്യമാണ്. ചൂട് കരിമ്പന്റെ ശത്രുവാണ്. വസ്ത്രങ്ങള്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഇത് നീക്കിയ ശേഷം മാത്രം മടക്കി വയ്ക്കുക. അല്ലെങ്കില്‍ നല്ലതു പോലെ അയേണ്‍ ചെയ്ത ശേഷം മടക്കി വയ്ക്കുക. ഇത് കരിമ്പന്‍ തടയാനുള്ള നല്ലൊരു വഴിയാണ്.
how-to-remove-fungus-in-dress
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."