സൈബര്‍ അധിക്ഷേപം; ജീവനൊടുക്കിയ ആതിരയ്ക്ക് യാത്രാമൊഴി, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
ആതിരയ്ക്ക് യാത്രാമൊഴി, പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്
തിരുവനന്തപുരം: വിവാഹമാലോചിച്ച ആണ് സുഹൃത്തിന്റെ സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആതിരയ്ക്ക് കണ്ണീരോടെ വിടനല്‍കി നാട്. കടത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനിയാണ് മരിച്ച ആതിര. മരണത്തിനുശേഷം മുങ്ങിയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ തമിഴ്നാട്ടിലേക്കു കടന്നുവെന്നാണ് വിവരം. ഇവിടെ പൊലിസ് അന്വേഷണം തുടരുകയാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ അരുണ്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന സൂചന അടിസ്ഥാനമാക്കിയാണ് പൊലിസ് അന്വേഷണം പുരോഗമിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് അരുണും കുടുംബവും ആതിരയെ വിവാഹമാലോചിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് ഇവര്‍ പിന്മാറി. ഇതിന്റെ പേരിലുണ്ടായ പകയാണ് ആതിരയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ അരുണ്‍ ഫെയ്സ്ബുക്കില്‍ അധിക്ഷേപ പോസ്റ്ററിട്ടത്.
ഞായറാഴ്ച ഉച്ചയോടെയാണ് അരുണ്‍ വിദ്യാധരന് ആതിരയ്ക്കെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തി പോസ്റ്റിട്ടത്. ചിത്രങ്ങള്‍ മോശം അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചു. ഫോണില്‍ വിളിച്ചും ഭീഷണി തുടര്‍ന്നു. സഹോദരി ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം അന്ന് തന്നെ ആതിര പൊലിസില്‍ പരാതി നല്കി. ഇതിന്റെ പേരില്‍ അരുണ്‍ ആതിരയെ ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് വിവരം.
നാട്ടുകാരും ബന്ധുക്കളുമടക്കം വലിയ ജനാവലി സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."