എണ്ണവിലയിടിവ്; ബസ് ടിക്കറ്റ് നിരക്കുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ
UAE fuel prices: Bus fares down by up to 3 dirham in Sharjah
എണ്ണവിലയിടിവ്; ബസ് ടിക്കറ്റ് നിരക്കുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ
ഷാര്‍ജയിലെ ബസ് യാത്രികരെ സംബന്ധിച്ച് സന്തോഷകരമായ ഒരു വാര്‍ത്തയെത്തുകയാണ്. ഷാര്‍ജയില്‍ എണ്ണവില കുറയുന്നതിനാല്‍ ബസ് ടിക്കറ്റിന് മൂന്ന് ദിര്‍ഹം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.മെയ് രണ്ട് മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരുക.റോള, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും മാള്‍ ഓഫ് ദുബായിലേക്കുളള ചാര്‍ജ് മൂന്ന് ദിര്‍ഹം കുറഞ്ഞിട്ടുണ്ട്.
20 ദിര്‍ഹം ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കിന് ഇപ്പോള്‍ 17 ദിര്‍ഹമാണ് ചാര്‍ജ്. കൂടാതെ റൂട്ട് 112ലും റൂട്ട് 114ലും ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. റൂട്ട് 115ല്‍ പല തരത്തിലാണ് ടിക്കറ്റ് ചാര്‍ജ് കുറഞ്ഞിട്ടുള്ളത്. ഹ്രസ്വമായ റൂട്ടില്‍ എട്ട് ദിര്‍ഹത്തില്‍ നിന്നും ആറ് ദിര്‍ഹത്തിലേക്കും ദീര്‍ഘ റൂട്ടില്‍ 30 ദിര്‍ഹത്തില്‍ നിന്നും 27 ദിര്‍ഹത്തിലേക്കുമാണ് ടിക്കറ്റ് നിരക്ക് കുറഞ്ഞത്.
മാര്‍ച്ച് മുതല്‍ തുടര്‍ച്ചയായി മൂന്ന് മാസം യു.എ.ഇയില്‍ എണ്ണവില തുടര്‍ച്ചയായി കുറയുകയാണ്. ഏപ്രിലില്‍ ലിറ്ററിന് 3.03 ദിര്‍ഹം വിലയുണ്ടായിരുന്ന ഡീസലിന്റെ വില മെയ് മാസത്തില്‍ 2.91 ദിര്‍ഹമായി കുറഞ്ഞിട്ടുണ്ടായിരുന്നു. മാര്‍ച്ചില്‍ 3.14 ദിര്‍ഹമായിരുന്നു ലിറ്ററിന് ഡീസല്‍ വില.
എണ്ണവില കുറയുന്നതോടെ ചരക്കുനീക്കം, ഗതാഗത സംവിധാനം മുതലായവയുടെ നിരക്ക് കുറയുന്നതിനാല്‍ പലചരക്കു സാധനങ്ങളുടെ വില കുറയാന്‍ സാധ്യതയുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
Content Highlights: UAE fuel prices: Bus fares down by up to 3 dirham in Sharjah
എണ്ണവിലയിടിവ്; ബസ് ടിക്കറ്റ് നിരക്കുകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."