ഹജ്ജ് നിര്‍വഹിക്കാന്‍ ചൈനയില്‍ നിന്നെത്തി; 8,150 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടി!
മക്ക: വിശുദ്ധ ഹജ്ജിനായി ചൈനയില്‍ നിന്നു സൈക്കിളില്‍ പുറപ്പെട്ട യുവാവ് മക്കയിലെത്തി. ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നിന്നു പുറപ്പെട്ട മുഹമ്മദ് മാബൗച്ചിന് ആണ് റോഡ് മാര്‍ഗ്ഗം സൈക്കിളില്‍ മക്കയില്‍ എത്തിയത്. ഇവിടെയെത്തിയ ഇദ്ദേഹത്തെ ത്വായിഫിലെ സൈക്ലിംഗ് ക്ലബ്ബ് ആഹ്ലാദ പൂര്‍വ്വം സ്വീകരിച്ചു. വടക്കു പടിഞ്ഞാറന്‍ ചൈനയിലെ കസിന്ജിയാംഗ് എന്ന ഗ്രാമത്തില്‍ നിന്നു പുറപ്പെട്ട യുവാവ് റോഡ് മാര്‍ഗ്ഗം 8,150 കിലോമീറ്റര്‍ സൈക്കിളില്‍ സഞ്ചരിച്ചാണ് വിശുദ്ധ ഭൂമിയില്‍ എത്തിച്ചേര്‍ന്നത്.
മൂന്നു മാസം മുന്‍പാണ് ഇദ്ദേഹം മക്കയെ ലക്ഷ്യമാക്കി സൈക്കിളില്‍ യാത്ര തിരിച്ചത്. ചൈനയില്‍ നിന്നും വിവിധ രാജൃങ്ങളിലെ ദുര്‍ഘടമായ റോഡുകളിലൂടെ കടുത്ത കാലാവസ്ഥയില്‍ ഇതൊന്നും വകവെക്കാതെയാണ് ആയിരക്കണക്കിനു കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്തു മക്കയിലെത്തിയത്. മക്കക്ക് സമീപമുള്ള തായിഫിലെത്തിയ തീര്‍ത്ഥാടകനെ തായിഫ് സൈക്കിള്‍ ക്ലബും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കടുത്ത ചൂട് വകവെക്കാതെയാണ് തീര്ഥാടകന് പുണ്യഭൂമിയെ ലക്ഷ്യമാക്കി യാത്ര സൈക്കിള്‍ ചവിട്ടിയത്.
ചൈനയില്‍ നിന്നും ഈ വര്‍ഷം 14,500 തീര്‍ത്ഥാടകരാണ് ഹജ്ജിനായെത്തുന്നത്. ഇതില്‍ 11,000 അധികം ഹാജിമാര്‍ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. നേരത്തെയും സൈക്കിളിലും കാല് നടയായും വിശ്വാസികള്‍ മക്കയെ ലക്ഷ്യമാക്കി എത്തിച്ചേര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."