ഓണ്‍ലൈന്‍ ക്ലാസ്: അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ലോഗിന്‍ ഐ.ഡി
തിരുവനന്തപുരം: അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പൊതുപ്ലാറ്റ്ഫോമില്‍ പ്രത്യേകം ലോഗിന്‍ ഐ.ഡി നല്കി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടപ്പാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ക്ലാസ് അധ്യാപകര്‍ കുട്ടികളുമായി സംവദിച്ച് സൗകര്യങ്ങള്‍ വിലയിരുത്തും. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുകേന്ദ്രങ്ങളില്‍ ക്ലാസിന് അവസരമൊരുക്കും.ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ ശരിയായ രീതിയില്‍ നടപ്പാക്കുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് ലാപ്ടോപ് ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും പ്രത്യേക സ്കീമില്‍ ഇന്റര്‍നെറ്റ് ഒരുക്കുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്തും. പൈലറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ക്ലാസുകളില്‍ നടപ്പാക്കി പ്രതികരണം അനുസരിച്ചായിരിക്കും മറ്റു ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുക.
ക്ലാസുകള്‍ വീക്ഷിക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ സ്കൂള്‍ -സബ് ജില്ലാ - ജില്ലാ - സംസ്ഥാനതലത്തില്‍ ശേഖരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ക്രമീകരണം ഒരുക്കും. പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ മേല്‍നോട്ടത്തില്‍ ശക്തമായ മോണിറ്ററിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ടി.ഐ മധുസൂദനന്, വി.കെ പ്രശാന്ത്, കെ.എം സച്ചിന്‍ദേവ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."