ദൈവനാമത്തിൽ സത്യപ്രതിജ്ഞ പി.ടി തോമസിന്റെ പിൻഗാമിയായി ഉമ
തിരുവനന്തപുരം
പി.ടി തോമസിന്റെ പിൻഗാമിയായി തൃക്കാക്കരയുടെ ജനപ്രതിനിധി ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. നിയമസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കവിത ഉണ്ണിത്താൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു. ഉമയുടെ സത്യപ്രതിജ്ഞ.
സ്പീക്കർ എം.ബി രാജേഷ് , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എറണാകുളം ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരും യു.ഡി.എഫ് കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. പി.ടിയുടെ എം.എൽ.എ ഹോസ്റ്റലിലെ 403ാം നമ്പർ മുറിയിൽനിന്നാണ് ഉമ നിയമസഭാ സമുച്ചയത്തിലെത്തിയത്.
പി.ടി ഉപയോഗിച്ച ഷാളും കൈയിൽ കരുതിയിരുന്നു. ഉമയ്‌ക്കൊപ്പം മക്കളായ വിഷ്ണുവും വിവേകും മരുമകൾ ഡോ.ബിന്ദുവും പി.ടിയുടെ സഹോദരൻ വർക്കിയും ഉണ്ടായിരുന്നു. പി.ടി.തോമസിന്റെ നിലപാടുകളുടെയും വികസന നയത്തിന്റെയും തുടർച്ചയ്ക്കായി പ്രവർത്തിക്കുമെന്ന് ഉമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."