HOME
DETAILS

'ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തി; ഇനിയെങ്കിലും മറുപടി പറയാനുള്ള ധൈര്യം കാട്ടണം' ക്യാമറ അഴിമതിയുടെ കൂടുതല്‍ രേഖകള്‍ പുറത്തു വിട്ട് പ്രതിപക്ഷ നേതാവ്

  
Web Desk
May 03 2023 | 08:05 AM

kerala-vd-satheeshan-press-meet-in-ai-camera-controversy

'ആരോപണം മുഖ്യമന്ത്രിയുടെ വീടിനകത്തെത്തി; ഇനിയെങ്കിലും മറുപടി പറയാനുള്ള ധൈര്യം കാട്ടണം'

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആരോപണം സംബന്ധിച്ച് ജനങ്ങളോട് തുറന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്നും ഇത് പ്രതിപക്ഷം മുഖ്യമന്ത്രിക്ക് നല്‍കുന്ന അവസാന അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
'ആരോപണം സംബന്ധിച്ച് ജനങ്ങളോട് തുറന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ആരോപണവിധേയനായ വ്യക്തിക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണ്. മൂന്നാഴ്ചക്കാലമായി ഉയരുന്ന ആരോപണത്തില്‍ ഒരു മറുപടിയും പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഓരോ തെളിവുകളും സാവകാശത്തിലാണ് പ്രതിപക്ഷം പുറത്തു വിട്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെയും ആരോപണം വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസാന അവസരമാണിത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അത് നിഷേധിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയ്യാറായില്‍ പ്രതിപക്ഷം കൂടുതല്‍ കാര്യങ്ങള്‍ കൂടി പുറത്ത് വിടാം'
അഴിമതി ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരും കെല്‍ട്രോണും എസ്.ആര്‍.ഐ.ടിയും ഗൂഡാലോചന നടത്തി. ക്യാമറ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്ക് യഥാര്‍ത്ഥ വിലയേക്കാള്‍ ഇരട്ടി വില നിശ്ചയിച്ച് കോടികള്‍ കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെ 235 കോടിയുടെ വ്യാജ എസ്റ്റിമേറ്റ് തയാറാക്കിയതായിരുന്നു ആദ്യ ഗൂഡാലോചന. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും ഉപകരാറുകള്‍ കൊടുക്കാന്‍ പാടില്ലെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റിലെ വ്യവസ്ഥ ലംഘിച്ച് 2020 ഒക്ടോബറില്‍ കെല്‍ട്രോണും എസ്.ആര്‍ഐ.ടിയും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഈ കാരാര്‍ അനുസരിച്ച് പ്രസാഡിയോ, അല്‍ഹിന്ദ് എന്നീ കമ്പനികളുമായി എസ്.ആര്‍ഐ.ടി കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അല്‍ഹിന്ദ് പിന്നീട് ഇതില്‍ നിന്നും പിന്‍മാറി. 2021 മാര്‍ച്ച് മൂന്നിന് കെല്‍ട്രോണ്‍ അറിയാതെ എസ്.ആര്‍.ഐ.ടി ഹൈദരാബാദ് ആസ്ഥാനമായുള്ള ഇസെന്‍ട്രിക് (Ecetnric)എന്ന കമ്പനിയുമായി സര്‍വീസ് എഗ്രിമെന്റുണ്ടാക്കി- അദ്ദേഹം ചൂണ്ടിക്കാട്ടി.

SRIT tasked Ecetnric to procure and pay for all the technologies including eletcronics and non-eletcronics services and complete all associated vendor management towards successful completion of the project. എന്നാണ് ഈ എഗ്രിമെന്റില്‍ പറയുന്നത്. ഇത് ടെന്‍ഡര്‍ ഡോക്യുമെന്റ് വ്യവസ്ഥയ്ക്ക് എതിരാണ്. ഈ എഗ്രിമെന്റെ് ഉണ്ടാക്കി പത്ത് ദിവസത്തിന് ശേഷം മാത്രമാണ് ഇക്കാര്യം കെല്‍ട്രോണിനെ അറിയിക്കുന്നത്. ഒക്ടോബറില്‍ പ്രസാഡിയോയും അല്‍ഹിന്ദുമായും 2020 ഒക്ടോബറില്‍ ഉണ്ടാക്കിയ എഗ്രിമെന്റ് നിലനില്‍ക്കെയാണ് പുതിയ എഗ്രിമെന്റുണ്ടാക്കിയത്. കെല്‍ട്രോണിന്റെ അറിവോടെയാണ് ടെന്‍ഡര്‍ ഡെക്യുമെന്റിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ കറക്ക് കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ എസ്.ആര്‍.ഐ.ടിയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള അധികാരം കെല്‍ട്രോണിനുണ്ടെന്ന് ടെന്‍ഡര്‍ ഡോക്യുമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും എസ്.ആര്‍.ഐ.ടി ഇസെന്‍ട്രിക്കുമായി കരാര്‍ ഉണ്ടാക്കിയിട്ടും നടപടിയുണ്ടായില്ല. കരാര്‍ റദ്ദാക്കുന്നതിന് പകരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കെല്‍ട്രോണ്‍ ഒത്താശ ചെയ്തു.

ജി.എസ്.ടി രേഖകള്‍ പ്രകാരം 66 കോടി രൂപയുടെ ബില്ലുകള്‍ ഇസെന്‍ട്രിക് എസ്.ആര്‍.ഐ.ടിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ കൂടുതല്‍ പണം ജി.എസ്.ടി പ്രകാരം നല്‍കാനുണ്ടോയെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കണം.ഇടപാടില്‍ ആദ്യാവസാനം നടന്നിരിക്കുന്ന ഗൂഡാലോചനയും നിയമലംഘനങ്ങളും ടെന്‍ഡര്‍ ഡോക്യുമെന്റും എസ്റ്റിമേറ്റ് തയാറാക്കിയതുമൊക്കെ മനപൂര്‍വം കൊള്ളനടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ബന്ധുവിന് ഇടപാടില്‍ പങ്കാളിത്തമുണ്ടെന്ന വിവരവും പുറത്ത് വന്നിരിക്കുകയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം. ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും വീടനകത്തേക്കും മുറിയ്ക്കകത്തേക്കും ആരോപണം കടന്നിരിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രി ഉത്തരം പറയാതിരിക്കുന്നത് വിചിത്രമാണ്. മന്ത്രിമാരും മറുപടി നല്‍കുന്നില്ല. ആദ്യം മറുപടി നല്‍കാനെത്തിയ വ്യവസായമന്ത്രിയെ കാണാനില്ല. മുഖ്യമന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന കേരള കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് അഴിമതി ക്യാമറയ്ക്ക് പിന്നില്‍ നടന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണം സംബന്ധിച്ച് ജനങ്ങളോട് തുറന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ആരോപണവിധേയനായ വ്യക്തിക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കുകയെന്നത് സ്വാഭാവിക നീതിയാണ്. മൂന്നാഴ്ചക്കാലമായി ഉയരുന്ന ആരോപണത്തില്‍ ഒരു മറുപടിയും പറയാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഓരോ തെളിവുകളും സാവകാശത്തിലാണ് പ്രതിപക്ഷം പുറത്തു വിട്ടത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെയും ആരോപണം വന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാനുള്ള അവസാന അവസരമാണിത്. മുഖ്യമന്ത്രിയുടെ മകന്റെ ബന്ധുവിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അത് നിഷേധിക്കാനോ തെറ്റാണെന്ന് പറയാനോ മുഖ്യമന്ത്രി തയ്യാറായില്‍ പ്രതിപക്ഷം കൂടുതല്‍ കാര്യങ്ങള്‍ കൂടി പുറത്ത് വിടാം. ലോട്ടറി വിവാദത്തില്‍ സര്‍ക്കാര്‍ ആദ്യം എല്ലാ നിഷേധിച്ചു. പിന്നീട് അന്യസംസ്ഥാന ലോട്ടറികളൊക്കെ നിരോധിക്കേണ്ടി വന്നു. അതിന് സമാനമായി എല്ലാ രേഖകളും നിരത്തിയാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്.

ആരോപണം നിഷേധിക്കാനുള്ള ധൈര്യം പോലും മുഖ്യമന്ത്രിക്കില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകളില്‍ ഇതുവരെ ആരും ഒരു സംശയവും ഉന്നയിച്ചിട്ടില്ല. ഇനിയും രേഖകള്‍ പുറത്ത് വരാനുണ്ട്. പ്രതിപക്ഷം പുറത്ത് വിട്ട രേഖകളാണ് ഇപ്പോള്‍ കെല്‍ട്രോണും പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ രേഖകളെല്ലാം ഔദ്യോഗികമാണെന്ന് കെല്‍ട്രോണും സമ്മതിച്ചിരിക്കുകയാണ്.

അഴിമതിക്കെതിരായ സമരം യു.ഡി.എഫ് മുന്നോട്ട് കൊണ്ടുപോകും. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് വളഞ്ഞുള്ള യു.ഡി.എഫ് സമരത്തിലെ പ്രധാന ആരോപണവും അഴിമതി ക്യാമറ ഇടപാടിയിരിക്കും. ക്യാമറ അഴിമതിയില്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ പ്രതിപക്ഷം ഉന്നയിച്ച 7 ചോദ്യങ്ങളാകണം ടേംസ് ഓഫ് റഫറന്‍സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് പുറത്ത് വിട്ട രേഖകളുടെ വിശദാംശം

കെൽട്രോൺ, എസ് ആർ ഐ ടി, സംസ്ഥാന സർക്കാർ എന്നിവർ ചേർന്ന് നടത്തിയ ഒരു വൻ അഴിമതിയാണ് എ ഐ ക്യാമറയിൽ തെളിയുന്നത്. ഈ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ അഴിമതിക്കായി സർക്കാരും കെൽട്രോണും വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്.
എഴുപത് മുതൽ എൺപത് കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത്. കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്. ഇതിനുശേഷം, ഈ ഭീമമായ തുകയ്ക്ക് കെൽട്രോൺ ടെൻഡർ നൽകിയതിന് ശേഷം ടെൻഡർ വ്യവസ്ഥകളും, പ്രീ ക്വാളിഫിക്കേഷൻ കണ്ടിഷനും എല്ലാം അട്ടിമറിച്ച് കൊണ്ട് എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരായ അശോകാ ബിഡ്‌കോൺ,അക്ഷര എന്നീ കമ്പനികൾ ചേർന്ന് "കാർട്ടെൽ" ഉണ്ടാക്കാൻ കെൽട്രോൺ മൗനാനുവാദം നൽകി.

ഇതിനുശേഷം എസ് ആർ ഐ ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥയ്ക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ് ആർ ഐ ടിക്ക് അനുമതി നൽകി.

KELTRON shall have the right to cancel the contract for any default on the part of SRIT in the due performance thereof with valid reason . എന്നാണ് എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്നത്.

അതായത് കരാർ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ ഏതുസമയത്തും നോട്ടീസ് നൽകി കെൽട്രോണിന് ഈ കരാറിൽ നിന്നും പിന്മാറാൻ സാധിക്കും

ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ് ഐ ടി യുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ. ഈ കരാർ പ്രകാരം അൽ ഹിന്ദ്, പ്രസാദിയോ എന്ന സ്ഥാപങ്ങൾക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥ നിലനിൽക്കുമ്പോൾ പോലും എഗ്രിമെന്റിനു വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ ഉണ്ടാക്കാക്കിയ എസ് ആർ ഐ ടിക്ക് കരാറുമായി മുന്നോട്ടു പോകാൻ അനുമതി കെൽട്രോൺ നൽകി.

മാർച്ച് 13, 2021 നു എസ് ആർ ഐ ടി കെൽട്രോണിന് നൽകിയ കത്ത് പ്രകാരം 03-03-2021 നു Ecentric എന്ന സ്ഥാപനത്തെ എല്ലാ പ്രവർത്തികളും ചെയ്യാൻ എസ് ആർ ഐ ടി ചുമതലപ്പെടുത്തി എന്നാണ് പറയുന്നത്.

SRIT entered into a strategic Service Framework agreement on 03-03-2021 with Ecentric Digital Ltd where by SRIT tasked Ecentric to procure and pay for all the technologies including electronics and non-electronics services and complete all associated vendor management towards successful completion of the project.

അതിനർത്ഥം ടെൻഡറിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും കരാറടിസ്ഥാനത്തിൽ Ecentric എന്ന സ്ഥാപനത്തിന് നൽകിക്കൊണ്ട് ഒരു സർവീസ് ലെവൽ എഗ്രിമെൻറ് ഉണ്ടാക്കിയ ശേഷം മാത്രമാണ് അവർ കെൽട്രോണിനെ അറിയിക്കുന്നത്. ഇത് കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഇസെൻട്രിക് എന്ന സ്ഥാപനത്തിന് പൈസ ഇറക്കി ലാഭം നേടാൻ ഒരു കരാർ.അതായത് കൊള്ള പലിശക്കാരന്റെ റോൾ.. സർക്കാർ പദ്ധതിയിൽ ഇതെങ്ങിനെ സാധിക്കുന്നു.

ഇതിലും എസ് ആർ ഐ ടി കമ്മീഷൻ പറ്റിയിട്ടുണ്ടാകണം. സമഗ്രമായി ഉപകരാർ നൽകാൻ സാധിക്കില്ല എന്ന് ടെൻഡറിൽ തന്നെ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ഈ കരാറുമായി മുന്നോട്ടുപോകാൻ കെൽട്രോൺ എസ് ഐ ടി യെ സമ്മതിക്കാൻ പാടില്ലായിരുന്നു. ഇതിന് വിപരീതമായി
ഈ രംഗത്ത് യാതൊരു മുൻ പരിചയവും ഇല്ലാത്ത ഇ സെൻട്രിക് എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിക്ക് മൊത്തം പദ്ധതി നിർവഹണം ഏല്പിച്ച നടപടിക്ക് മൗനാനുവാദമാണ് കെൽട്രോൺ നൽകിയത്.

Ecentric എന്ന സ്ഥാപനം സാധനങ്ങൾ വാങ്ങിയിരിക്കുന്നത് ട്രോയ്‌സ്, മീഡിയ ട്രോണിക്സ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ്. Ecentric എസ് ആർ ഐ ടി ക്ക് എത്ര രൂപയുടെ ബില്ലുകളാണ് നൽകിയിരിക്കുന്നത് എന്ന് പരിശോധിച്ചാൽ ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടിവന്ന ആകെ തുക കണ്ടെത്താൻ സാധിക്കും. ജി എസ് ടി വകുപ്പിന് സമർപ്പിച്ച ബില്ലുകൾ പരിശോധിച്ചാൽ മാത്രം മതി. ഇത് പരിശോധിക്കാൻ സർക്കാർ തയ്യാറാകണം. കുറഞ്ഞ വിലയ്ക്ക് സാമഗ്രികൾ വാങ്ങി സർക്കാർ പൊതുമേഖലാ സ്ഥാപനത്തിന് ഇരട്ടി വിലയ്ക്ക് വിൽക്കുന്നത് നിയമവിരുദ്ധമാണ്. ജനങ്ങളുടെ നികുതി/പിഴ പണമാണ് സ്വകാര്യ കമ്പനികൾക്ക് നോക്കുകൂലിയായി പോകുന്നത്.

( നമ്മൾ പരിശോധിച്ചപ്പോൾ 66 കോടിയുടെ ബില്ലുകളാണ് Ecentric എസ് ആർ ഐ ടി ക്ക് ഈ കാലയളവിൽ നൽകിയത്)

ഇതോടൊപ്പം കെൽട്രോൺ എസ് ആർ ഐ ടി ഉണ്ടാക്കിയ കരാർ പ്രകാരം ഈ പദ്ധതി BOOT ( Build Own Operate Transfer) അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്. അതായത്
ഈ എഗ്രിമെൻറ് പ്രകാരം ഈ ക്യാമറകളുടെ ഉടമസ്ഥാവകാശം കമ്പനിക്കാണ്. ഈ കരാർ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ കരാർ വ്യവസ്ഥകളിൽ മാറ്റം വന്നിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. ( വെബ്സൈറ്റിൽ ഈ കരാറാണ് നിലവിലുള്ളത്). അങ്ങനെയെങ്കിൽ ഈ ക്യാമറ ഒരു പബ്ലിക് പ്രോപ്പർട്ടി ആണോ അല്ല പ്രൈവറ്റ് പ്രോപ്പർട്ടി ആണോ എന്ന് സർക്കാർ വിശദമാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരസ്കാരത്തുക പുസ്തകം വാങ്ങാൻ വായനശാലയ്ക്ക് തിരികെ നൽകി വേടൻ; ഒരു ലക്ഷം രൂപയ്ക്കൊപ്പം സമ്മാനമായി പുസ്തകങ്ങളും

Kerala
  •  6 days ago
No Image

'ഇത് തിരുത്തല്ല, തകര്‍ക്കല്‍' ഡോ, ഹാരിസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം മുഖപത്രം

Kerala
  •  6 days ago
No Image

ഡോക്ടര്‍ ഹാരിസ് മികച്ച ഡോക്ടറെന്നും കുനിഷ്ട് ഉള്ളതായി തോന്നിയില്ലെന്നും ബിനോയ് വിശ്വം

Kerala
  •  6 days ago
No Image

സാധാരണ യാത്രയെ ഒരു സംഗീതാനുഭവമാക്കി മാറ്റണോ? ഫുജൈറയിലെ “മ്യൂസിക്കൽ റോഡ്” ലേക്ക് പോകൂ

uae
  •  6 days ago
No Image

പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു

Kerala
  •  6 days ago
No Image

അനധികൃത കുടിയേറ്റക്കാരനെന്ന് ആരോപണം, അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഹ്‌റാന്‍ മംദാനെ പുറത്താക്കാന്‍ വഴികള്‍ തേടി ട്രംപ് , പൗരത്വം റദ്ദാക്കാനും നീക്കം

International
  •  6 days ago
No Image

ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്തി കുവൈത്ത്

Kuwait
  •  6 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: കൊലപാതകമല്ല, ആത്മഹത്യയെന്ന് മുഖ്യപ്രതി; വിദേശത്ത് നിന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ച് നൗഷാദ്

Kerala
  •  6 days ago
No Image

ചെറിയ ഇടവേള കഴിഞ്ഞു; കേരളത്തിൽ ഇന്ന് മുതൽ മഴ സജീവമാകും, മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

Weather
  •  6 days ago
No Image

അറേബ്യന്‍ ഉപദ്വീപില്‍ ആദിമ മനുഷ്യ വാസത്തിന് തെളിവ്; ഷാര്‍ജയില്‍ നിന്ന് കണ്ടെത്തിയത് 80,000 വര്‍ഷം പഴക്കമുള്ള ഉപകരണങ്ങള്‍; കൗതുകമുണര്‍ത്തുന്ന ചിത്രങ്ങള്‍ കാണാം

Science
  •  6 days ago


No Image

കൊടിഞ്ഞി ഫൈസല്‍ വധം: വിചാരണ ആരംഭിച്ചു; വിചാരണ, നടപടി ഒമ്പത് വര്‍ഷത്തിന് ശേഷം, പ്രതികള്‍ 16 ആര്‍.എസ്.എസ് , വി.എച്ച് .പി പ്രവര്‍ത്തകര്‍

Kerala
  •  6 days ago
No Image

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

Kerala
  •  6 days ago
No Image

ഹൃദ്രോഗ വിദഗ്ധനില്ല; മരുന്ന് ക്ഷാമം രൂക്ഷം; താലൂക്ക് ആശുപത്രിയുടെ നിലവാരം പോലുമില്ലാത്ത ഇടുക്കി ഗവ.മെഡിക്കൽ കോളജ്

Kerala
  •  6 days ago
No Image

അത്യാസന്ന നിലയിലായ അത്യാഹിതവിഭാഗം; നല്‍കാവുന്ന ചികിത്സയാണെങ്കില്‍ പോലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുമെന്ന ചീത്തപ്പേര്; എന്തിനോ വേണ്ടി പാരിപ്പള്ളി മെഡിക്കല്‍ കോളജ്

Kerala
  •  6 days ago
No Image

ആനയുണ്ട് തൃശൂരിൽ; തോട്ടികിട്ടാനുണ്ടോ? സൗകര്യങ്ങൾ പലതും ഉണ്ട്, പ്രവര്‍ത്തിപ്പിക്കാന്‍ ഡോക്ടര്‍മാരും ജീവനക്കാരുമില്ല.

Kerala
  •  6 days ago
No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  6 days ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  6 days ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  6 days ago